കളനാട്: (my.kasargodvartha.com 25.06.2021) കാരുണ്യം കളനാട് ചാരിറ്റബിൾ ട്രസ്റ്റ് ഒരു ലക്ഷം രൂപയുടെ വിവാഹ ധനസഹായം നൽകി. കാരുണ്യം കളനാട് വിവിധ കമിറ്റികൾ സ്വരൂപിച്ച തുക ട്രസ്റ്റ് ചെയർമാൻ ഹകീം ഹാജി കോഴിത്തിടിലിന് ദുബൈ കമിറ്റി ഭാരവാഹികളായ എം എ നവാസ്, അബ്ദുല്ല പുളുന്തോട്ടി, അബ്ദുർ റഹ്‌മാൻ അയ്യങ്കോൽ എന്നിവർ ചേർന്ന് കൈമാറി.
ട്രസ്റ്റ് ജനറൽ സെക്രടറി കെ എം കെ ളാഹിർ, അഡ്‌മിനിസ്‌ട്രേറ്റീവ് അംഗം ഹമീദ് കുട്ടിച്ച സംബന്ധിച്ചു. സഹായ സഹകരണങ്ങൾ നൽകിയവർക്ക് പ്രത്യേക പ്രാർഥനയും സംഘടിപ്പിച്ചു.
ജീവകാരുണ്യ, സാമൂഹ്യ മേഖലകളിൽ ഇതിനോടകം തന്നെ അനവധി സേവന പ്രവർത്തങ്ങളാണ് കാരുണ്യം കളനാട് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്നത്. ഇതിലൂടെ ഒരുപാട് പേർക്ക് സാന്ത്വനമേകാനുമായി.
Keywords: Kasaragod, Kerala, News, Karunyam Kalanadu Charitable Trust's helping hand by providing financial assistance for marriage.< !- START disable copy paste -->
You are here
വിവാഹ ധനസഹായം നൽകി കാരുണ്യം കളനാട് ചാരിറ്റബിൾ ട്രസ്റ്റിന്റെ കാരുണ്യ ഹസ്‌തം
- Thursday, June 24, 2021
- Posted by Desk Delta
- 0 Comments
Desk Delta
NEWS PUBLISHER
No comments: