മൊഗ്രാൽ പുത്തൂർ: (my.kasargodvartha.com 08.06.2021) ദുരിതാശ്വാസ ഫൻഡിൽ നിന്ന് പാവപ്പെട്ട കുടുംബത്തിന് വീട് നന്നാക്കാൻ ലഭിച്ച പണം കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാനും, ബിജെപി അംഗവുമായ പ്രമീളയ്ക്കെതിരെ പ്രതിഷേധിച്ച് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി കോൺഗ്രസ് പ്രവർത്തകർ. കോവിഡ് പ്രോടോകോൾ പാലിച്ചാണ് ധർണ നടത്തിയത്.
ഡി സി സി പ്രസിഡന്റ് ഹകിം കുന്നിൽ ധർണ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഹനീഫ് ചേരങ്കൈ അധ്യക്ഷത വഹിച്ചു. നാരായണൻ നായർ, വിജയകുമാർ, ബി മനോഹരൻ, മുകുന്ദൻ മാസ്റ്റർ, സഫ്‌വാൻ കുന്നിൽ, കുഞ്ഞികണ്ണൻ, ആബിദ് എടച്ചേരി, പ്രദീപ് സുന്ദര, അശോകൻ ബള്ളീർ, മോഹനൻ, ജമാൽ എരിയാൽ, സാലിം ബള്ളുർ, ഹമീദ് കാവിൽ, റഫീഖ് അബ്ദുല്ല തുടങ്ങിയവർ പങ്കെടുത്തു.
Keywords: Kasaragod, Kerala, News, Bribery from relief fund: Congress activists protests.