Join Whatsapp Group. Join now!

രക്തദാന ക്യാമ്പ് നടത്തി അൽ ഐൻ - കാസർകോട് ജില്ലാ കെ എം സി സി യുടെ കാരുണ്യ മാതൃക

Al Ain - Kasargod District KMCC conducts blood donation camp #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
അൽ ഐൻ: (my.kasargodvartha.com 20.06.2021) ലോക രക്തദാന ദിനത്തോടനുബന്ധിച്ച്‌ ബ്ലഡ് ബാങ്കുമായി സഹകരിച്ച് അൽ ഐൻ - കാസർകോട് ജില്ലാ കെ എം സി സി യുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലയിൽ നിന്നുള്ള പ്രവർത്തകരെ പങ്കെടുപ്പിച്ചായിരുന്നു പരിപാടി.

Al Ain - Kasargod District KMCC conducts blood donation camp



അബുദബി ബ്ലഡ് ബാങ്ക് അധികൃതർ നൽകിയ നൽകിയ മെമെന്റോ അശ്‌റഫ് പള്ളിക്കണ്ടം, ഖാലിദ് പാശ , നാസർ വലിയപറമ്പ്, ഇഖ്ബാൽ പരപ്പ എന്നിവർ ചേർന്ന് സ്വീകരിച്ചു.

ക്യാമ്പിന് വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് സകരിയ തളങ്കര, ഖലീൽ കൂളിക്കുന്ന്, റഹീം തങ്കയം, അയ്യൂബ് പൂമാടം, മുഹമ്മദ് മഖാം, മുഹമ്മദ് അലി സിയാറത്തിങ്കര, മുനീർ തൃക്കരിപ്പൂർ, അബു സാലിഹ്, യാസീൻ കള്ളാർ, ശാഫി ഉദുമ, അശ്റഫ് പെരോടി, മുഹമ്മദ് കൈതക്കാട്, അൻവർ കൊല്ലമ്പാടി, അസീസ് ഉദുമ, നസീർ കുമ്പള നേതൃത്വം നൽകി.

Keywords: Kerala, Kasaragod, News, Gulf, Blood, Al Ain - Kasargod District KMCC conducts blood donation camp
< !- START disable copy paste -->

Post a Comment