Join Whatsapp Group. Join now!

ഉദുമ പടിഞ്ഞാറിലെ അബ്ദുല്ല കണ്ണാടി നിര്യാതനായി

Abdulla Kannadi of Udma Padinhar Passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ഉദുമ: (www.kasargodvartha.com 02.06.2021) പടിഞ്ഞാര്‍ മുഹ്യുദ്ദീന്‍ ജുമാ മസ്ജിദിന് സമീപത്തെ അബ്ദുല്ല കണ്ണാടി (52) നിര്യാതനായി. സാമൂഹ്യ, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്നു. പടിഞ്ഞാര്‍ റീമര്‍ ആര്‍ട്‌സ് ആന്‍ഡ്  സ്‌പോര്‍ട്‌സ് ക്ലബ്, പടിഞ്ഞാര്‍ മാപ്പിള കലാവേദി എന്നിവയുടെ സ്ഥാപക ഭാരവാഹിയും, പടിഞ്ഞാര്‍ ഇര്‍ശാദുല്‍ മുസ്ലിമീന്‍ സംഘം, ഇഹ്യാഉല്‍ ഇസ്ലാം സംഘം പ്രവര്‍ത്തക സമിതിയംഗവുമായിരുന്നു. 

Abdulla Kannadi of Udma Padinhar Passed away

മികച്ച ക്രികെറ്റ് താരം കൂടിയായ അദ്ദേഹം ജില്ലാടിസ്ഥാനത്തില്‍ പല മത്സരങ്ങളിലും കളിച്ചിരുന്നു. ഒപ്പന - മാപ്പിളപ്പാട്ട് പരിശീലകനുമായിരുന്നു. ദീര്‍ഘകാലം പ്രവാസിയായിരുന്നു.

പരേതരായ തായത്ത് മുഹമ്മദ് - ആഇശ ദമ്പതികളുടെ മകനാണ്. ഭാര്യ:സമീറ. മക്കള്‍: മുഹമ്മദ് ശഹസാദ് (ഖത്വര്‍), സുഹാന ശഹര്‍ബാന്‍, ബസ്മില ഫാത്വിമ. സഹോദരങ്ങള്‍: ബീഫാത്വിമ, നഫീസ, മറിയം, അബ്ദുര്‍ റഹ്മാന്‍, ഇബ്രാഹിം.

Keywords: Kerala, News, kasaragod, Obituary, Death, Abdulla Kannadi of Udma Padinhar Passed away

Post a Comment