കാസർകോട്: (my.kasargodvartha.com 26.05.2021) വയറു വേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച അതിഥി തൊഴിലാളിയായ യുവാവ് മരിച്ചു.
മധ്യപ്രദേശ് ചെട്ടിഗ്രയിലെ ഉദയ സിംഗ് (28) ആണ് മരിച്ചത്. ഉപ്പള മണി മുണ്ടയിൽ നാല് ദിവസം മുമ്പ് മാർബിൾ ജോലിക്കെത്തിയതായിരുന്നു.
ചൊവ്വാഴ്ച രാത്രി വയറുവേദന ഉണ്ടായതിനെ തുടർന്ന് ഡോക്ടറെ കാണാൻ കഴിയാത്തതിനാൽ മെഡികൽ ഷോപിൽ നിന്നും വയറുവേദനയ്ക്കുള്ള ഗുളിക വാങ്ങി കഴിച്ചിരുന്നു. രാവിലെയോടെ വയറുവേദന മൂർച്ഛിച്ചതിനാൽ കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാറായില്ല.
ലാൽഫദ-രൂപതി ദമ്പതികളുടെ മകനാണ്. ഭാര്യ: ഇരാഭായി. മക്കൾ: സേവേന്ദ്രൻ, ആലോപ.
Keywords: Kasaragod, Kerala, News, Obituary, Young man died of abdominal pain.
< !- START disable copy paste -->