Join Whatsapp Group. Join now!

മാലിന്യങ്ങൾ വൈറ്റ് ഗാർഡ് ടീം നീക്കം ചെയ്തു; എട്ടാംമൈൽ തോടിൽ നീരൊഴുക്ക് പുനഃസ്ഥാപിച്ചു

മുളിയാർ: (my.kasargodvartha.com 22.05.2021) ബോവിക്കാനം ടൗണിലെയും പരിസര പ്രദേശങ്ങളിലെയും മഴവെള്ളം കുത്തിയൊലിച്ച് ഒഴുകുന്ന എട്ടാം മൈൽ വയൽ തോടിൽ അടിഞ്ഞ് കൂടിയ പ്ലാസ്റ്റിക്ക് ഉൾപെടെയുള്ള ചവറ് മാലിന്യങ്ങളും മണ്ണും മുളിയാർ പഞ്ചായത്ത് വൈറ്റ് ഗാർഡ് ടീം അംഗങ്ങൾ നീക്കം ചെയ്തതോടെ നീരൊഴുക്ക് പുന:സ്ഥാപിച്ചു.
                                      
Kasaragod, Kerala, News, Waste removed by the White Guard team; Water flow restored in Ettam mail stream.



താഴ്ന്ന പ്രദേശമായതിനാൽ ചെറിയ മഴ വന്നാൽപോലും വെള്ളം കെട്ടി നിന്ന് ദുരിതം അനുഭവിക്കുകയാണ് ഇവിടെയുള്ള നിരവധി വീട്ടുകാർ.

മൻസൂർ മല്ലത്ത്, അഡ്വ. ജുനൈദ്, എം എ അശ്‌റഫ്, നസീർ മൂലടുക്കം, അസീസ് തൗഫീഖ് നഗർ, കെ ബി ബാസിത്, ശാഹിദ് പൊവ്വൽ, റാശിദ് ബാവിക്കര, അശ്ഫാത് ബാവിക്കര, റസാഖ് ഇസത്, റിയാസ് എട്ടാംമൈൽ നേതൃത്വം നൽകി.

Keywords: Kasaragod, Kerala, News, Waste removed by the White Guard team; Water flow restored in Ettam mail stream.

Post a Comment