Join Whatsapp Group. Join now!

സി എച് സെൻ്ററിന് വേണ്ടി മുസ്ലിം ലീഗ് പിരിച്ച തുക കൈമാറി

The Muslim League handed over the collected amount on behalf of the CH Center#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 01.05.2021) സി എച് സെൻ്ററിന് വേണ്ടി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മുസ്ലിം ലീഗ് പ്രവർത്തകർ പിരിച്ച തുക കൈമാറി.

കാസർകോട് നിയോജക മണ്ഡലത്തിൽ സ്വരൂപിച്ച 10,14,315 രൂപ കൈമാറി. നിയോജക മണ്ഡലം ഭാരവാഹികൾ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുല്ലയ്ക്കാണ് പണം കൈമാറിയത്. സംസ്ഥാന ട്രഷറർ സി ടി അഹ് മദലി, ജില്ലാ ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ, എൻ എ നെല്ലിക്കുന്ന് എം എൽ എ, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എ എം കടവത്ത്, അബ്ദുല്ല കുഞ്ഞി ചെർക്കള, മാഹിൻ കേളോട്ട്, ഹാശിം കടവത്ത്, ടി എം ഇഖ്ബാൽ, കെ എം ബശീർ, സി എ അബ്ദുല്ല കുഞ്ഞി, ബദറുദ്ദീൻ തഹ്സിം, അൻവർ ഓസോൺ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

The Muslim League handed over the collected amount on behalf of the CH Center


ഉദുമ നിയോജക മണ്ഡലത്തിൽ സ്വരൂപിച്ച 3,36,975 രൂപ ജനറൽ സെക്രടറി എ ബി ശാഫി ടി ഇ അബ്ദുല്ലയ്ക്ക് കൈമാറി.

അബ്ദുൽ കരീം സിറ്റിഗോൾഡ്, എൻ എ അബൂബകർ, അബ്ബാസ് ബീഗം, ഹാരിസ് ചൂരി, കെ എം അബ്ദുർ റഹ്‌മാൻ, മുജീബ് കമ്പാർ തുടങ്ങിയവർ പങ്കെടുത്തു.




Keywords: Kerala, News, Kasaragod, Uduma, Muslim League, C H Center, Money, Fund, T E Abdulla, C T Ahmedali, The Muslim League handed over the collected amount on behalf of the CH Center.


Post a Comment