നീലേശ്വരം: (my.kasargodvartha.com 23.05.2021) പാലക്കാട്ട് ശ്രീ പുതിയ പറമ്പത്ത് ഭഗവതി ക്ഷേത്ര ആചാര സ്ഥാനികർക്കും സമീപ ക്ഷേത്രങ്ങളായ ശ്രീ മുങ്ങത്ത് ഭഗവതി ക്ഷേത്രം, ശ്രീ വയലിൽ ഭഗവതി ക്ഷേത്രം ആചാര സ്ഥാനികർക്കും ക്ഷേത്രം പ്രവാസി കമിറ്റി ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.
തുടർന്ന് ക്ഷേത്ര പരിധിയിലുള്ള ശാരിക അവശതകൾ നേരിടുന്നതും, നിർധനരുമായ 40 കുടുംബങ്ങൾക്ക് ജാതിമത വ്യത്യാസമില്ലാതെ കിറ്റുകൾ വിതരണം ചെയ്തു. കോവിഡ് പ്രോടോകോൾ പ്രകാരമാണ് ഭക്ഷണകിറ്റ് വീടുകളിൽ എത്തിച്ചു നൽകിയത്. ചുരുങ്ങിയ കാലയളവിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധയാകർഷിക്കുവാൻ കമിറ്റിക്ക് സാധിച്ചിട്ടുണ്ട്.
ക്ഷേത്ര നടയിൽ വെച്ച് നടന്ന ചടങ്ങിൽ ക്ഷേത്രം ഭാരവാഹികളായ ടി വി കുഞ്ഞിക്കണ്ണൻ, ദാമോധരൻ മങ്ങലോട്ട്, പ്രവാസി കമിറ്റി സെക്രടറി ഷിബു കൊട്ടുംമ്പുറം, അശോകൻ പി പി, കെ വി ശശി, രവീന്ദ്രൻ, നാരായണൻ മുങ്ങത്ത്, ബാബുരാജ്, പവിത്രൻ രതീഷ്, സുനിൽ പി പി, ശ്രീരാജ് പാലക്കാട്ട് എന്നിവർ പങ്കെടുത്തു. പ്രവാസി കമിറ്റി പ്രസിഡൻ്റ് സുരേന്ദ്രൻ മുങ്ങത്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Keywords: Kasaragod, Kerala, News, Religion, Pravasi Committee distributes food kits to temple ritualists and needy families.< !- START disable copy paste -->