Join Whatsapp Group. Join now!

കർഷകർക്കായി ഹെൽപ് ഡെസ്‌കുകൾ ഒരുക്കി പിലിക്കോട് ഉത്തരമേഖല കാർഷിക ഗവേഷണ കേന്ദ്രം; കർഷകർക്ക് വിത്തുകൾ വാങ്ങാൻ അവസരം

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾPilicode North Agricultural Research Station has set up help desks for farmers
പിലിക്കോട്: (my.kasargodvartha.com 19.05.2021) കോവിഡ് രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടുള്ള ലോക് ഡൗൺ, കാലവർഷം എന്നിവ മുന്നിൽ കണ്ട് പിലിക്കോട് ഉത്തരമേഖല കാർഷിക ഗവേഷണ കേന്ദ്രം കർഷകർക്കായി ഹെൽപ് ഡെസ്‌കുകൾ ഒരുക്കുന്നു.
 
Kasaragod, Kerala, News, Pilicode North Agricultural Research Station has set up help desks for farmers.


കൃഷിയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും, വിത്ത്, നടീൽ വസ്തുക്കൾ എന്നിവയുടെ ലഭ്യത അറിയുന്നതിനായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

സമയം: എല്ലാ ദിവസവും രാവിലെ എട്ട് മണി മുതൽ വൈകുന്നേരം ആറ് മണി വരെ.

വിഷയം, ശാസ്ത്രജ്ഞർ, ഫോൺ നമ്പർ എന്ന ക്രമത്തിൽ ചുവടെ:

തെങ്ങു കൃഷിരീതികളും കാലാവസ്ഥയും: രതീഷ് പി കെ, അസി. പ്രൊഫസർ, 9447704019.

കശുമാവ്, പച്ചക്കറി കൃഷിരീതികൾ: ഡോ. മീര മഞ്ജുഷ എ വി, അസി. പ്രൊഫസർ, 9895514994.

നെല്ല് കൃഷി രീതികൾ: സിനീഷ് എം. എസ്, അസി. പ്രൊഫസർ, 9447923417.

വിവിധ വിളകളുടെ സസ്യസംരക്ഷണം, രോഗങ്ങൾ: സഞ്ജു ബാലൻ, അസി. പ്രൊഫസർ, 9400108537.

കീടങ്ങൾ: ലീന എം കെ, അസി. പ്രൊഫസർ, 8943225922.

മൃഗസംരക്ഷണം: ഡോ. അനി എസ് ദാസ്, അസോ. പ്രൊഫസർ, 9447242240.

വിത്ത്/ നടീൽ വസ്തുക്കൾ: അനുപമ എസ്, അസി. പ്രൊഫസർ, 9846334758.

സാധാരണ നെൽകൃഷി സ്ഥലത്ത് ഉതകുന്ന നെൽവിത്തായ ജൈവ, ഏഴോം 2, ഞവര, രക്തശാലി, ചെമ്പാവ്, വാലൻകുഞ്ഞി വിത്ത് എന്നിവയുടെ വിത്ത് ആവശ്യമുള്ള കർഷകർ അതാത് കൃഷിഭവനിൽ വിവരം നൽകിയാൽ വിത്ത് നേരിട്ട് കൃഷിഭവനിൽ എത്തിച്ചു തരുന്നതാണ്.

ഈ സേവനം ലോക് ഡൗൺ കാലയളവിൽ മാത്രമായിരിക്കും. കൂടാതെ മെയ് 27 ന് രാത്രി എട്ട് മുതൽ ഒമ്പത് മണി വരെ കേന്ദ്രത്തിന്റെ ഫേസ്ബുക് പേജിൽ ശാസ്ത്രജ്ഞർ നേരിട്ട് വന്ന് കർഷകരോട് സംവദിക്കും.

നീലേശ്വരം ബ്ലോകിലെ കർഷകർക്ക് വിത്തുകൾ വാങ്ങാൻ  അവസരം

പിലിക്കോട്: ഉത്തരമേഖലാ കാർഷിക ഗവേഷണ കേന്ദ്രം കർഷകർക്ക് ഔഷധ നെല്ലിനങ്ങൾ അടക്കം വിവിധ നെല്ലിനങ്ങളുടെയും പച്ചക്കറികളുടെയും വിത്തുകൾ കൃഷിഭവനിൽ നേരിട്ട് എത്തിക്കുന്നു. ആവശ്യമുള്ള നീലേശ്വരം ബ്ലോകിലെ കർഷകർ താഴെ പറയുന്ന സമയങ്ങളിൽ അതാത് കൃഷിഭവനിൽ എത്തുക.
ലഭ്യമായ  നെൽവിത്തുകൾ: 
കിലോയ്ക്ക് 42 രൂപ നിരക്കിൽ ജൈവ, എഴോം- 2
56 രൂപ നിരക്കിൽ ചെമ്പാവ്, വാലൻ കുഞ്ഞിവിത്ത്
100 രൂപ നിരക്കിൽ ഞവര
150 രൂപ നിരക്കിൽ രക്തശാലി
10 രൂപ പാകെറ്റിന്റെ വിവിധ പച്ചക്കറി വിത്തുകൾ.

തീയതി: മെയ് 21 വെള്ളിയാഴ്ച
സമയം, കൃഷിഭവൻ:
രാവിലെ എട്ട് മുതൽ 9.30 വരെ - പിലിക്കോട് 
10 - 11.30 - പടന്ന 
ഉച്ചയ്ക്ക് 12 – 1.30 - തൃക്കരിപ്പൂർ 
രണ്ട് മുതൽ മൂന്ന് മണി വരെ  - വലിയപറമ്പ 
വൈകുന്നേരം 3.30 - 4.30 - നീലേശ്വരം 
അഞ്ച് മുതൽ 6.30 വരെ - ചെറുവത്തൂർ

Keywords: Kasaragod, Kerala, News, Pilicode North Agricultural Research Station has set up help desks for farmers.
< !- START disable copy paste -->

Post a Comment