Join Whatsapp Group. Join now!

ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി നാഷണൽ യൂത് ലീഗ് ഗൃഹാങ്കണ പ്രതിഷേധം സംഘടിപ്പിച്ചു; ഫലസ്തീന് തീവ്രവാദ പട്ടം ചാർത്തികൊടുക്കാൻ ശ്രമിക്കുന്നവർ ഇസ്‌റാഈലിനേക്കാൾ വലിയ ക്രൂരതയാണ് ചെയ്യുന്നതെന്ന് ഐ എൻ എൽ ജില്ല സെക്രടറി

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾNational Youth League organized a domestic protest in solidarity with the Palestinian people
കാഞ്ഞങ്ങാട്: (my.kasargodvartha.com 19.05.2021) ഇസ്‌റാഈൽ ഭരണകൂടത്തിന്റെ ആക്രമണങ്ങൾക്കെതിരെ ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാഷണൽ യൂത് ലീഗ് സംസ്ഥാന കമിറ്റി ഗൃഹാങ്കണ പ്രതിഷേധം സംഘടിപ്പിച്ചു.
                                                              
Kasaragod, Kerala, News, National Youth League organized a domestic protest in solidarity with the Palestinian people.



ലോകത്തിലെ മുഴുവൻ രാജ്യങ്ങളും അതിജീവനത്തിന് വേണ്ടി പൊരുതുന്ന ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുന്നോട്ട് വരണമെന്ന് ഐ എൻ എൽ ജില്ല സെക്രടറി റിയാസ് അമലടുക്കം പറഞ്ഞു. ജനിച്ച മണ്ണിൽ ഒരു ജനതയ്ക്കു അഭയം കൊടുത്തു എന്നതിന്റെ പേരിൽ ഫലസ്തീൻ ജനത ക്രൂരമായി വേട്ടയാടപ്പെടുകയാണ്. ഇത് മനുഷ്യാവകാശത്തിന്റെ കടുത്ത ലംഘനമാണ്. ഇസ്‌റാഈൽ പട്ടാളത്തിന്റെ ക്രൂരമായ ആക്രമണങ്ങൾക്ക് വിധേയമാകുമ്പോഴും ഫലസ്തീനിനെ തീവ്രവാദ പട്ടം ചാർത്തി കൊടുക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തികൾ ഇസ്‌റാഈലിനേക്കാൾ വലിയ ക്രൂരതയാണ് അടിച്ചമർത്തപ്പെട്ട കൊണ്ടിരിക്കുന്ന ഒരു ജനതയോട് ചെയ്തു കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നാഷണൽ യൂത് ലീഗ് നേതാക്കളായ അഡ്വ ശെയ്ഖ് ഹനീഫ, ഹനീഫ് പി എച്, സിദ്ദീഖ് ചെങ്കള, റഹീം ബെണ്ടിച്ചാൽ, മുസമ്മിൽ കോട്ടപ്പുറം നേതൃത്വം നൽകി.

Keywords: Kasaragod, Kanhangad, Kerala, News, National Youth League organized a domestic protest in solidarity with the Palestinian people.
< !- START disable copy paste -->

Post a Comment