കാഞ്ഞങ്ങാട്: (my.kasargodvartha.com 24.05.2021) വാക്സിൻ ചാലെഞ്ചിലേക്ക് നന്മ മരം ചാരിറ്റബ്ൾ സൊസൈറ്റി 45,000 രൂപ കൈമാറി. തുകയ്ക്കുള്ള ഡി ഡി നഗരസഭ ചെയർപേഴ്സൺ കെ വി സുജാതക്ക് കൈമാറി. നന്മ മരം പ്രസിഡണ്ട് സലാം കേരള അധ്യക്ഷനായി.
നഗരസഭയിൽ നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ല, സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ പി അഹ്‌മദ് അലി, കൗൺസിലർ അനീഷ്, നന്മ മരം ഭാരവാഹികളായ സി പി ശുഭ, ഹരി നോർത് കോട്ടച്ചേരി, പ്രകാശൻ ഇൻസൈറ്റ്, ബശീർ കൊവ്വൽ പള്ളി, ടി കെ നാരായണൻ പങ്കെടുത്തു. സെക്രടറി എൻ ഗംഗാധരൻ സ്വാഗതം പറഞ്ഞു.
Keywords: Kerala, News, Kasaragod, Kanhangad, COVID, Corona, Vaccine, Challenge, Help, Nanma Maram, Nanmamaram Charitable Society donated Rs 45,000 to the Vaccine Challenge.
< !- START disable copy paste -->