തളങ്കര: (my.kasargodvartha.com 16.05.2021) പള്ളിക്കാൽ 30-ാം മൈലിലെ എം എ ശാഫി (78) നിര്യാതനായി. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലർചെ വീട്ടിൽ വെച്ചാണ് മരണം സംഭവിച്ചത്.
പഴയകാലത്ത് കാസർകോട് നഗരത്തിൽ വ്യാപാരിയായിരുന്നു. പിന്നീട് ഖത്വർ, സൗദി അറേബ്യ എന്നിവിടങ്ങളിലായി ദീർഘകാലം ജോലി ചെയ്‌തു.
ഭാര്യ: ആഇശ. മക്കൾ: നിസാർ, ഫിറോസ് (രണ്ട് പേരും ഗൾഫ്), സുലൈഖ അസ്‌ലം, സൈഫുന്നിസ, ഫസീല, പരേതനായ റഫീഖ്.
മരുമക്കൾ: അസ്‌ലം വി എം, അബ്ദുല്ല പുത്തൂർ, അമീർ തെരുവത്ത്, അസ്മ, ആബിദ, ഫസീല.
സഹോദരി: ആയിശ തായലങ്ങാടി.
മൃതദേഹം തളങ്കര മാലിക് ദീനാർ വലിയ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: Kasaragod, Kerala, News, Obituary, MA Shafi of Pallikal passed away.