Join Whatsapp Group. Join now!

നഗരത്തിലെ വ്യാപാരിയും മുസ്ലിം ലീഗ് നേതാവുമായ ചെമ്മനാട്ടെ കെ ടി ജമാൽ നിര്യാതനായി

KT Jamal passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെമ്മനാട്: (my.kasargodvartha.com 09.05.2021) പ്രാദേശിക മുസ്ലിം ലീഗ് നേതാവും വ്യാപാരിയുമായിരുന്ന ചെമ്മനാട്ടെ കെ ടി ജമാൽ (70) നിര്യാതനായി. കാസർകോട് മാർകെറ്റ് റോഡിൽ വർഷങ്ങളായി ഫൂട് വെയർ നടത്തി വരികയായിരുന്നു. അസുഖത്തെ തുടർന്ന് ഞായറാഴ്ച രാവിലെ ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്.

KT Jamal passed away


ചെമ്മനാട് ജുമാ മസ്ജിദ് കമിറ്റി ജനറൽ സെക്രടറി, വൈസ് പ്രസിഡണ്ട് പദവികൾ വഹിച്ചിട്ടുണ്ട്. ജില്ലാ മെർചന്റ് അസോസിയേഷനിലും പ്രവർത്തിച്ചിരുന്നു.

ഭാര്യ: സഫിയ. മക്കൾ: ജാബിർ, ജൗഹർ, ജരീർ, ജബീന. മരുമക്കൾ: ശഹസിൽ, ശബീബ, ഖലീൽ.

സഹോദരങ്ങൾ: സൈഫുദ്ദീൻ, ഇസ്മാഈൽ, ഹസൻ കുട്ടി, മുസ്ത്വഫ, ആയിശ, ബീഫാത്വിമ, സൈനബ, സൗദ, സാബിറ, ജസീല, അനീസ.

മൃതദേഹം ചെമ്മനാട് ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kerala, News, Kasaragod, Obituary, KT Jamal passed away.


< !- START disable copy paste -->

Post a Comment