Join Whatsapp Group. Join now!

കാസർകോട്ടെ പാസ്പോര്‍ട് സേവാ കേന്ദ്രം മെയ് 14 വരെ പ്രവർത്തിക്കില്ല

Kasargod Passport Service Center will be closed till May 14#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസർകോട്: (my.kasargodvartha.com 03.05.2021)  കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കാസർകോട് ഹെഡ് പോസ്റ്റ് ഓഫീസില്‍ പ്രവർത്തിച്ചു വരുന്ന പാസ്പോര്‍ട് സേവാ കേന്ദ്രം മെയ് 14 വരെ പ്രവർത്തിക്കില്ലെന്ന് പോസ്റ്റൽ സൂപ്രണ്ട് അറിയിച്ചു. 

                                                                 

Kasargod Passport Service Center will be closed till May 14

പുതിയ പാസ്പോർടിനുള്ള അപേക്ഷ, കാലാവധി കഴിഞ്ഞവയുടെ പുതുക്കൽ തുടങ്ങി ഈ കേന്ദ്രത്തിൽ ലഭിക്കുന്ന മുഴുവൻ സേവനങ്ങളും ഇക്കാലയളവിൽ ലഭിക്കില്ല.

കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേരളത്തില്‍ ചൊവ്വാഴ്ച മുതല്‍ ഞായറാഴ്ച വരെ ലോക്ഡൗണിന് സമാനനിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യവിഭാഗങ്ങള്‍‍ക്ക് മാത്രമാണ് യാത്രയ്ക്കും പ്രവർത്തികൾക്കും അനുമതിയുള്ളത്. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കും.

ബസ് സ്റ്റാൻഡ്, റെയില്‍വെ സ്റ്റേഷന്‍, വിമാനത്താവളം, ആശുപത്രി, വാക്സിനേഷന്‍ കേന്ദ്രം എന്നിവിടങ്ങളിലേക്ക് പോകാന്‍ തടസമില്ല.  അവശ്യവിഭാഗത്തിലുള്ളവരും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുമായി യാത്ര ചെയ്യാനും അനുമതിയുണ്ട്. വഴിനീളെ കർശന പൊലീസ് പരിശോധന ഉണ്ടാവുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Keywords: Kasaragod, Kerala, News, Kasargod Passport Service Center will be closed till May 14.

< !- START disable copy paste -->

Post a Comment