Kerala

Gulf

Chalanam

Obituary

Video News

പൊതു വിദ്യാഭ്യാസ പ്രവർത്തനങ്ങളെ ജനകീയമാക്കിയ ഹൊസ്ദുർഗ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി വി ജയരാജ് വിരമിക്കുന്നു

കാഞ്ഞങ്ങാട്: (my.kasargodvartha.com 30.05.2021) പൊതു വിദ്യാഭ്യാസ പ്രവർത്തനങ്ങളെ ജനകീയമാക്കിയ ഹൊസ്ദുർഗ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി വി ജയരാജ് തിങ്കളാഴ്ച വിരമിക്കും.

കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ഒരു പരിചയപ്പെടുത്തലിൻ്റെ ആവശ്യമില്ലാത്ത അധ്യാപകൻ കൂടിയാണ് ഇദ്ദേഹം. അധ്യാപകർക്ക് മാത്രമല്ല, വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ സുപരിചിതൻ.

ഔദ്യോഗിക രംഗത്ത് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധികളെയും പ്രയാസങ്ങളെയും തൻ്റെ സ്വതസിദ്ധമായ കഴിവു കൊണ്ട് നേരിട്ട് അവയെല്ലാം നിഷ്പ്രയാസം മറികടക്കാൻ കഴിവുള്ള വ്യക്തിത്വമാണ് ജയരാജൻ്റേത്.

1992 ൽ കണ്ണൂർ ജില്ലയിലെ വെള്ളൂർ ഗവ: ഹൈസ്കൂളിൽ ഗണിത ശാസ്ത്ര അധ്യാപകനായി ജോലിയിൽ സ്ഥിര നിയമനം ലഭിക്കുന്നതിന് മുമ്പ് കാസർകോട് ജില്ലയിലെ കല്യോട്ട്, കാലിച്ചാനടുക്കം, ഇരിയ തുടങ്ങിയ സ്കൂളുകളിൽ താത്കാലികമായി ജോലി ചെയ്തിട്ടുണ്ട്.

ഒമ്പത് വർഷത്തെ സേവനം പൂർത്തിയാക്കി 2001 ൽ വെള്ളൂരിൽ നിന്നും കരിവെള്ളൂർ എ വി സ്മാരക ഗവ: ഹൈസ്കൂളിലേക്കും തുടർന്ന് ചെറുകുന്ന് ഗവ: ബോയ്സ് ഹയർ സെകൻഡറി സ്കൂളിലേക്കും മാറ്റം ലഭിച്ചു.

2014ൽ എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ചു. രണ്ടു വർഷം കൊണ്ട് അവിടെ നടത്തിയ ഇടപെടലുകളുടെ തെളിവുകളാണ് ഇപ്പോഴും കൂത്താട്ടുകുളത്തെ അധ്യാപകരും രക്ഷിതാക്കളും തുടരുന്ന സുഹൃദ് ബന്ധം.

സ്വന്തം നാട്ടിൽ തന്നെ ജോലി ചെയ്യാനുള്ള താത്പര്യത്താൽ 2016ൽ ഹൊസ്ദുർഗ് ഗവ: ഹയർ സെകൻഡറി സ്കൂളിലേക്ക് പ്രധാനാധ്യാപകനായി തിരിച്ചു വന്നു. തൊട്ടടുത്ത വർഷം ഹൊസ്ദുർഗ് എ ഇ ഒ ആയി നിയമനം ലഭിച്ചു.

നാലു വർഷമായി ഈ പദവിയിൽ ജോലി ചെയ്തു വരികെയാണ്. 30 വർഷത്തെ സർകാർ സേവനം പൂർത്തീകരിച്ചാണ് വിരമിക്കുന്നത്. കോവിഡും ലോക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധിയിൽ ഡി ഇ ഒ ആയുള്ള സ്ഥാനക്കയറ്റം കൈയ്യെത്തും ദൂരത്ത് നഷ്ടമായി. അമ്പലത്തറ ഗവ: ഹൈസ്കൂൾ, ദുർഗാ ഹയർ ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കാഞ്ഞങ്ങാട് നെഹ്റു കോളജിലും കാസർകോട് ഗവ: കോളേജിലും പഠിച്ച് ബിരുദം നേടി. ചിക്ക് മംഗളൂരു എം എൽ എം എൻ കോളജിൽ നിന്നാണ് അധ്യാപക പരിശീലനം പൂർത്തിയാക്കിയത്.

സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന തൻ്റെ പിതാവ് കേശവ്ജി (പി വി കേശവൻ) യിൽ നിന്നും പകർന്നു കിട്ടിയ ഗാന്ധിയൻ ആദർശങ്ങളായ വിനയവും സത്യസന്ധതയും ലളിതജീവിതവുമൊക്കെ ജയരാജിനെ ഔദ്യോഗിക പദവിയിൽ ഏറെ സഹായിച്ച ഘടകമാണ്.

അധ്യാപന രംഗത്ത് നിന്നും പ്രധാനാധ്യാപകനായും വിദ്യാഭ്യാസ ഓഫീസറായും സ്ഥാനക്കയറ്റം ലഭിച്ചപ്പോഴാണ് തൻ്റെ ജോലി എളുപ്പത്തിലാക്കാൻ ഒരു മൊബൈൽഫോണും ഇരുചക്രവാഹനവും ഉപയോഗിച്ചു തുടങ്ങിയത്. ജീവിതത്തിൽ ഇന്നേ വരെ വാച്ച് ധരിച്ചിട്ടില്ലെങ്കിലും ഒരു കാര്യത്തിലും 'സമയ'ത്തിനെത്തിയില്ല എന്ന പഴികേൾക്കേണ്ടി വന്നിട്ടില്ല. ഔദ്യോഗിക ജോലിത്തിരക്കിനിടയിലും തനിക്കേറെ പ്രിയപ്പെട്ട കാർഷിക പ്രവർത്തനങ്ങൾക്ക് തുല്യപ്രാധാന്യം നൽകാൻ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.

മൂന്നാം മൈലിലെ അദ്ദേഹത്തിൻ്റെ വീട് ഒരിക്കലെങ്കിലും സന്ദർശിച്ചവർക്ക് കൃഷിയിൽ അദ്ദേഹത്തിൻ്റെ താത്പര്യവും അധ്വാനവും അനുഭവിച്ചറിയാം. സീറോ ബഡ്ജറ്റ് കൃഷിരീതികൾക്ക് പ്രസിദ്ധനായ സുഭാഷ് പലേക്കറാണ് ഇദ്ദേഹത്തിൻ്റെ വഴികാട്ടി.

News, Kanhangad, Kasaragod, Kerala, Hosdurg, Sub-district education officer,

മാവുങ്കാൽ-പാണത്തൂർ സംസ്ഥാന പാതയുടെ പടിഞ്ഞാറ് ഭാഗത്ത് മൂന്നാംമൈലിൽ ഇന്ന് മറ്റെങ്ങും കാണാനിടയില്ലാത്ത ഒരു കൃഷിയിടം അദ്ദേഹത്തിൻ്റേതായിട്ടുണ്ട്. ഇവിടെ കാട്ടുമരങ്ങളും ഫലവൃക്ഷങ്ങളുമൊക്കെ ഇടകലർന്ന് വളരുന്നു. ഇക്കാര്യത്തിൽ ഒരു 'ബശീറിയൻ പോളിസി'യാണ് ജയരാജൻ മാഷിൻ്റേത്. നാനാവിധ ജീവജാലങ്ങൾക്കും ആവാസം കൂടിയാണ് ഈ പുരയിടം. വീടിന് ചുറ്റുമുള്ള 'കാട് 'വൃത്തിയാക്കാൻ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നുമൊക്കെയുള്ള സമ്മർദങ്ങളെ അതിജീവിക്കുന്നിടത്ത് മാത്രമാണ് സൗഹാർദവും ബന്ധങ്ങളും അന്യം നിൽക്കുന്നത്.

ഈ അടുത്തകാലത്താണ് മാഷ് നെൽകൃഷിയിലേക്ക് ശ്രദ്ധ തിരിച്ചത്. ബാത്തൂർ ഭഗവതി ക്ഷേത്ര പരിസരത്ത് അടുത്തിടെ വാങ്ങിയ വയലിൽ പ്രകൃതിദത്ത നെൽകൃഷി പരീക്ഷിച്ചു വരുന്നു. രാസവളവും കീടനാശിനികളും ഉപയോഗിച്ച് ഊഷരമായ മണ്ണിൻ്റെ ഉർവരത തിരിച്ചു പിടിക്കാനുള്ള ഭഗീരഥപ്രയത്നത്തിലാണ് മാഷ്.

വിദ്യാഭ്യാസ രംഗത്തെ പാഠ്യേതര പ്രവർത്തനങ്ങളായ കലോത്സവം, ശസ്ത്രമേള, കായികമേള തുടങ്ങിയവ പൊതുജന പങ്കാളിത്തത്തോടെ ജനകീയമാക്കി പുതുചരിത്രം സൃഷ്ടിച്ചിട്ടുണ്ട് ജയരാജൻ മാഷ്. അവാർഡുകൾ അപേക്ഷ നൽകി വാങ്ങുന്ന രീതിയിലല്ലായിരുന്നെങ്കിൽ വിദ്യാഭ്യാസ രംഗത്തെ കുറേയധികം പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടി വരുമായിരുന്നു.

Keywords: News, Kanhangad, Kasaragod, Kerala, Hosdurg, Sub-district education officer, Hosdurg sub-district education officer PV Jayaraj will retire on Monday.
< !- START disable copy paste -->


Web Desk SN

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Kasargodvartha
kasargodvartha android application

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive