Join Whatsapp Group. Join now!

മത, സാമൂഹിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ചള്ളങ്കയത്തെ ഹാജി യൂസുഫ് മാസ്റ്റർ നിര്യാതനായി

Haji Yusuf Master of Challangayam has passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പുത്തിഗെ: (my.kasargodvartha.com 30.05.2021) മത, സാമൂഹിക രംഗങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ചള്ളങ്കയത്തെ ഹാജി യൂസുഫ് മാസ്റ്റർ (86) നിര്യാതനായി. നീണ്ടകാലം ചള്ളങ്കയം എം ഐ എ എൽ പി സ്കൂളിൽ അധ്യാപകനും പ്രധാനാധ്യാപകനുമായി സേവനമനുഷ്ഠിക്കുകയും ശേഷം മാനജർ പദവി വഹിക്കുകയും ചെയ്‌തിരുന്നു. ദീർഘകാലം സുന്നി സംഘടനാ രംഗത്തും പ്രവർത്തിച്ചിരുന്നു. ചള്ളങ്കയം മുസ്‌ലിം ജമാഅത് ജനറൽ സെക്രട്ടറിയായിരുന്നു. എസ് വൈ എസിന്റെയും നേതൃ പദവിയിലുണ്ടായിരുന്നു.

                                                                                  
Kasaragod, Kerala, News, Haji Yusuf Master of Challangayam has passed away.



ഭാര്യ: ആസിയ ഹജ്ജുമ്മ. മക്കൾ: അബ്ദുല്ല കുഞ്ഞി, ഇബ്രാഹിം, അബ്ദുർ റഹ്‌മാൻ, അബ്ദുൽ ഖാദർ, ആഇശ, ബീഫാത്വിമ, ഹവ്വ, സൈനബ, നഫീസതുൽ മിസ് രിയ്യ, പരേതനായ മുഹമ്മദ്‌.

മരുമക്കൾ: മുഹമ്മദ്‌, അബ്ദുൽ അസീസ്, അബ്ദുൽ സത്താർ, ഇബ്രാഹിം, അസ്മ, റുഖിയ്യ, ബീഫാത്വിമ, ഹന്നത്, ഖദീജ, പരേതനായ മുനീർ.

മൃതദേഹം ചള്ളങ്കയം ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

യൂസുഫ് മാസ്റ്ററുടെ നിര്യാണത്തിൽ കേരള മുസ്‌ലിം ജമാഅത് കാസർകോട് ജില്ലാ നേതാക്കളായ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, സയ്യിദ് ഹസൻ അഹ്ദൽ തങ്ങൾ, സുലൈമാൻ കരിവെള്ളുർ, കന്തൽ സൂപ്പി മദനി എന്നിവർ അനുശോചിച്ചു. പ്രത്യേക പ്രാർഥനയ്ക്കും മയ്യിത്ത് നിസ്കാരത്തിനും നേതാക്കൾ അഭ്യർഥിച്ചു.

Keywords: Kasaragod, Kerala, News, Obituary, Haji Yusuf Master of Challangayam has passed away.
< !- START disable copy paste -->

Post a Comment