ആരിക്കാടി കുമ്പോൽ വാർഡ് മെമ്പർ അൻവർ ആരിക്കാടിയുടെ നേതൃത്വത്തിലാണ് കുടിവെള്ള വിതരണം നടത്തുന്നത്. ഇലക്ഷൻ സമയത്ത് വാർഡ് നിവാസികൾക് നൽകിയ വാഗ്ദാനം കൂടി ആയിരുന്നു ഇത്. കുടിവെള്ള പ്രശ്നത്തിനുള്ള ശാശ്വത പരിഹാരത്തിനുള്ള ശ്രമത്തിലാണെന്നും അതിനായുള്ള പഠനങ്ങൾ എസ്‌ഡിപിഐക്കൊപ്പം ചേർന്നുകൊണ്ട് നടത്തികൊണ്ടിരിക്കുകയാണെന്നും അൻവർ ആരിക്കാടി വ്യക്തമാക്കി.
നിലവിൽ ഒരുദിവസം നാലായിരം ലിറ്റർ വെള്ളമാണ് അറുപതോളം കുടുംബങ്ങൾക് വിതരണം ചെയ്യുന്നത്. പാർട്ടി പ്രവർത്തകരുടെയും നല്ലവരായ നാട്ടുകാരും അല്ലാത്തവരുടെയും അകമഴിഞ്ഞ പിന്തുണയുമാണ് നാൽപതാം ദിവസം പിന്നിടുന്ന കുടിവെള്ള വിതരണത്തിന്റെ മുതൽക്കൂട്ടെന്ന് എസ് ഡി പി ഐ വാർഡ് പ്രസിഡന്റ് അലി ശഹാമ പറഞ്ഞു.

Keywords: News, Kasaragod, Kerala, Drinking water, Supply, SDPI, Drinking water supply of SDPI after 40 days.
< !- START disable copy paste -->