Join Whatsapp Group. Join now!

ചെമനാട് പഞ്ചായത്തിൽ ചൊവ്വാഴ്ച മുതൽ കോവിഡ് ടെസ്റ്റും ഡിസിസി സൗകര്യവും

COVID test and DCC facility in Chemanad panchayath from Tuesday#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കോളിയടുക്കം: (my.kasargodvartha.com 03.05.2021) ചെമനാട് പഞ്ചായത്തിൽ ചൊവ്വാഴ്ച മുതൽ കോവിഡ് ടെസ്റ്റും ഡിസിസി സൗകര്യവും ഒരുക്കുന്നു.


ജിയുപിഎസ് കോളിയടുക്കം സ്കൂളില്‍ എല്ലാദിവസവും രാവിലെ 10 മണി മുതല്‍ 12 മണിവരെ കോവിഡ് ടെസ്റ്റ് നടത്തും. ഇത് ഒരുമാസക്കാലം നീണ്ട് നിൽക്കും. പഞ്ചായത്തിലെ കോവിഡ് പോസിറ്റീവ് കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളവര്‍ക്ക് മുണ്‍ഗണന നൽകികൊണ്ടാണ് ആന്‍റിജന്‍, ആര്‍ ടി പി സി ആര്‍ ടെസ്റ്റുകൾ നടത്തുക.

COVID test and DCC facility in Chemanad panchayath from Tuesday

 

പഞ്ചായത്തിലെ കോവിഡ് പ്രതിരോധനത്തിന്റെ ഭാഗമായി ഒരു മാസം നീണ്ടുനിൽക്കുന്ന ഈ സൗകര്യം ജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഫൈജ അബൂബകർ അഭ്യർഥിച്ചു.

കോവിഡ് പോസിറ്റീവ് ആയി, വീടുകളിൽ ക്വാറന്റൈൻ സൗകര്യമില്ലാത്ത പഞ്ചായത്ത് പരിധിയിൽ പെട്ടവർക്ക് പഞ്ചായത്ത്‌ ഡോർമിസിലറി കെയർ സെന്റർ (ഡിസിസി) മണ്ഡലിപ്പാറ ഖുർആൻ സ്റ്റഡി സെന്ററിൽ ചൊവ്വാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും.

Keywords: Kerala, News, Kasaragod, Top-Headlines, Chemnad, Panchayath, COVID-19, Corona, Test, Treatment, Health, COVID test and DCC facility in Chemanad panchayath from Tuesday.
< !- START disable copy paste -->


Post a Comment