കാസർകോട്: (my.kasargodvartha.com 01.04.2021) തിരഞ്ഞെടുപ്പ് പ്രകടനപത്രികകൾ; രാഷ്ട്രീയ പാർടികൾ വാക്ക് പാലിക്കാറുണ്ടോ ? എന്ന ശീർഷകത്തിൽ എസ് എസ് എഫ് ജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തിൽ കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ജനകീയ സംവാദം ശ്രദ്ധേയമായി. ഇടത് - വലതു മുന്നണികൾ മുന്നോട്ടു വെക്കുന്ന പ്രകടന പത്രികകൾ ചർച വിധേയമായി. രാഷ്ട്രീയ പാർടികളുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികകൾ രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങൾക്ക് പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്തുന്നതാകണമെന്ന് സംവാദം അഭിപ്രായപ്പെട്ടു.
മുന്നണികൾ മുന്നോട്ടുവെക്കുന്ന തിരഞ്ഞെടുപ്പ് പ്രകടന പത്രികകൾ ജനങ്ങൾ വിശ്വാസത്തിലെടുക്കുന്ന തലത്തിലേക്ക് ഇതുവരെയും ഉയരാൻ കഴിയാത്തത് രാഷ്ട്രീയ കക്ഷികൾ ഗൗരവത്തിലെടുക്കണം. ഒറ്റവരി വാഗ്ദാനങ്ങൾക്കപ്പുറം വാഗ്ദാനം നടപ്പിലാക്കുന്നതിനുള്ള സമഗ്ര പദ്ധതികൾ കൂടി അവതരിപ്പിക്കുന്നതാകണം പ്രകടന പത്രികകളെന്നും സംവാദം ആവശ്യപ്പെട്ടു.

എസ് എസ് എഫ് സംസ്ഥാന പ്രവർത്തക സമിതി അംഗം നസ്റുദ്ദീൻ ആലപ്പുഴ മോഡറേറ്ററായി. രാഷ്ട്രീയ പാർടി നേതാക്കളായ എം സി പ്രഭാകരൻ, കെ എ മുഹമ്മദ് ഹനീഫ് സംസാരിച്ചു. ജില്ലാ പ്രസിഡന്റ് അബ്ദുർ റഹ്‌മാൻ സഖാഫി പൂത്തപ്പലം അധ്യക്ഷത വഹിച്ചു. സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, സയ്യിദ് ജലാലുദ്ധീൻ തങ്ങൾ ആദൂർ, ഹാരിസ് ഹിമമി, ഹസൈനാർ മിസ്ബാഹി, നാഷനൽ അബ്ദുല്ല, ഇത്തിഹാദ് മുഹമ്മദ് ഹാജി, എ എം മഹ്‌മൂദ്, അഹ്‌മദ് സഅദി, അലി മാസ്റ്റർ കുണ്ടാർ, ആസിഫ് ആലംപാടി, സിറാജ് കോട്ടക്കുന്ന്, അബ്ദുർ റശീദ് സഅദി പൂങ്ങോട്, നംശാദ് ബേക്കൂർ, ശാഫി ബിൻ ശാദുലി ബീരിച്ചേരി, അബ്ദുൽ കരീം ജൗഹരി ഗാളിമുഖം, ശംസീർ സൈനി ത്വാഹനഗർ, ബാദുശ സഖാഫി ഹാദി മൊഗർ, ഫാറൂഖ് സഖാഫി എരോൽ, തസ്ലീം കുന്നിൽ, റഈസ് മുഈനി അത്തൂട്ടി, സിദ്ദീഖ് സഖാഫി കളത്തൂർ, അസ്ലം അഡൂർ, ഫാറൂഖ് പൊസോട്ട് സംബന്ധിച്ചു.
Keywords: Kerala, News, Kasaragod, SSF, Election, Niyamasabha Election 2021, Debate, Candidates, Word keeping in manifestos; SSF public debate.
< !- START disable copy paste -->