കാഞ്ഞങ്ങാട്: (my.kasargodvartha.com 15.03.2021) വിഷുദിനത്തിൽ സേവാഭാരതി ഒരുക്കിയ വിഷു സദ്യ ശ്രദ്ധേയമായി. ജില്ലാ ആശുപത്രിയിലെ രോഗികൾ, സഹായികൾ, ബാലസദനം - വൃദ്ധസദനം അന്തേവാസികൾ എന്നിവർക്ക് വിഷു സദ്യ നൽകി. സായ് ഗ്രാമം ദുബൈ ചാപ്റ്റർ വൈസ് ചെയർമാനും, ജിമാർക് മിഡിൽ ഈസ്റ്റ് മാനജിംഗ് ഡയറക്ടറുമായ മണികണ്ഠൻ മേലോത്ത് ഉദ്ഘാടനം ചെയ്തു. വിഷു സദ്യ സ്പോൺസർ ചെയ്ത പ്രമോദ് കൊട്രച്ചാൽ തൈക്കടപ്പുറം, സി കെ നന്ദകുമാർ രാജപുരം, കിഴക്കേക്കര ബ്രദേഴ്സ് പനയാൽ കൂട്ടായ്മ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
പ്രസിഡണ്ട് കെ വി ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര സർവകലാശാല രജിസ്ട്രാർ പ്രൊഫ. മുരളീധരൻ, ബാബു പുല്ലുർ, കെ കുഞ്ഞിക്കണ്ണൻ പ്രസംഗിച്ചു. ജനറൽ സെക്രടറി കെ ബാലകൃഷ്ണൻ സ്വാഗതവും ട്രഷറർ എച് ആർ അമിത് നന്ദിയും പറഞ്ഞു.
Keywords: Kerala, News, Kanhangad, Kasargod, Seva Bharathi, Vishu, Festival, Sadhya, Vishu Sadya prepared by Seva Bharati was notable.
< !- START disable copy paste -->