ഉപ്പള: (my.kasargodvartha.com 13.04.2021) പൗരപ്രമുഖനും മുസ്ലിം ലീഗ് നേതാവുമായ യു എം മുഹമ്മദ് കുഞ്ഞി ഹാജി (85) നിര്യാതനായി. മത, രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ സജീവമായി പ്രവർത്തിച്ചിരുന്നു. മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ട്രഷറർ, ഉപ്പള കുന്നിൽ ജുമാ മസ്ജിദ് പ്രസിഡൻ്റ്, ഉപ്പള ഗവ. ഹയർ സെകൻഡറി സ്കൂൾ പിടിഎ പ്രസിഡൻ്റ് എന്നീ പദവികൾ വഹിച്ചിരുന്നു. നിലവിൽ പത്വാടി ജുമാ മസ്ജിദ് കമിറ്റി പ്രസിഡന്റും മുസ്ലിം ലീഗ് മംഗൽപ്പാടി പഞ്ചായത്ത് രണ്ടാം വാർഡ് കമിറ്റി പ്രസിഡൻ്റുമായിരുന്നു.
ഭാര്യ: ഫാത്വിമ. മക്കൾ: അബ്ദുല്ലത്വീഫ്, അബ്ദുൽ ഹമീദ്, സുഹ്റ, ആയിശ.
മരുമക്കൾ: റസാഖ് നായന്മാർമൂല, ശമീം കല്ലട്ര, ബുശ്‌റ, ജാസ്‌മിൻ.
സഹോദരങ്ങൾ: യൂസഫ് ഹാജി, ആയിശ, പരേതരായ മൂസ കുഞ്ഞി, അബ്ബാസ്, സിദ്ദീഖ് ഹാജി.
Keywords: Kasaragod, Kerala, News, Obituary, UM Muhammad Kunhi Haji leader of Muslim League passed away.