കാസർകോട്: (www.kasargodvartha.com 30.04.2021) പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള മലയോര ഹൈവേ കോളിച്ചാൽ-എടപ്പറമ്പ റീചിലെ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ശങ്കരംപാടി മുതൽ കാവുങ്കാൽ പാലം വരെയുളള ഭാഗത്ത് റോഡ് പ്രവൃത്തി നടക്കുന്നതിനാൽ മെയ് ഒന്നിന് ഇതുവഴി വാഹന ഗതാഗതം പൂർണമായും നിരോധിച്ചു.
ശങ്കരംപാടിയിൽ നിന്ന് വരുന്ന വാഹനങ്ങൾ ചായ്ത്തടുക്ക കുറ്റിക്കോൽ റോഡ് വഴിയും പരപ്പ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ബേത്തൂർ പാറ വഴിയും പോവണമെന്ന് അസി. എക്‌സിക്യുടീവ് എഞ്ചിനീയർ അറിയിച്ചു.
Keywords: Kerala, News, Kasaragod, Road, On May 1, traffic from Sankarampadi to Kavungal bridge was completely banned.
< !- START disable copy paste -->