ദമാം: (my.kasargodvartha.com 16.04.2021) കാസർകോട് സ്വദേശി ദമാമിൽ അസുഖത്തെ തുടർന്ന് മരിച്ചു. ഉപ്പള ബായാർപദവിലെ പരേതനായ മൊയ്‌തീൻ കുട്ടി ഹാജിയുടെ മകൻ അബ്ദുർ റഹ് മാന്‍ ആവള (56) ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് മൂന്നാഴ്ചയായി ദമാം സെൻട്രൽ മെഡികൽ കോംപ്ലക്‌സിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
അൽ ഖോബറിൽ ബിസിനസ് രംഗത്ത് പ്രവർത്തിച്ചുവരികയായിരുന്നു. ബായാറിലെ സന കോംപ്ലക്സ് ഉടമയാണ്.
ഭാര്യ: സീനത്ത്. മക്കൾ: സന സുഹൈൽ, അദ്‌നാൻ, അഫ്‌നാൻ.
സഹോദരങ്ങൾ: ഉബൈദ്, ഇബ്രാഹിം, ഖാസിം മുഹമ്മദ്.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ദമാമിൽ തന്നെ ഖബറടക്കും.
Keywords: Kasaragod, Kerala, Gulf, Saudi Arabia, Obituary,
< !- START disable copy paste -->