കാസർകോട്: (my.kasargodvartha.com 17.04.2021) സജീവ മുസ്ലിം ലീഗ് പ്രവർത്തകനായ മാർകെറ്റ് കുന്നിലെ ഇബ്രാഹിം (62) നിര്യാതനായി. ഞായറാഴ്ച്ച പുലർചെ നാലരയോടെയാണ് മരണം സംഭവിച്ചത്. പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിൽ അസുഖബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഒരാഴ്ച മുമ്പാണ് വീട്ടിലെത്തിച്ചത്. കൂലി തൊഴിലാളിയായിരുന്നു.
മുസ്ലിം ലീഗിന്റെ പരിപാടികളിലെല്ലാം സജീവമായിരുന്ന ഇബ്രാഹിം നേതാക്കൾക്കും പ്രവർത്തകർക്കും പ്രിയങ്കരനായിരുന്നു. മുസ്ലിം ലീഗ് ജില്ലാ ഓഫീസ്, മണ്ഡലം ഓഫീസ് എന്നിവിടങ്ങളിൽ നിറസാന്നിധ്യമായിരുന്നു.
പരേതനായ അബ്‌ദുൽ ഖാദർ - ആയിശ ദമ്പതികളുടെ മകനാണ്. സഹോദരി: സാബിറ. ഉച്ചയോടെ തായലങ്ങാടി ഖിളർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
Keywords: Kasaragod, Kerala, News, Obituary, Muslim leauge activist Ibrahim passed away.
< !- START disable copy paste -->