കാസർകോട്: (my.kasargodvartha.com 09.04.2021) ഇന്ധന വില വർധനവിനെതിരെ ഒറ്റയാൻ സമരത്തിനിറങ്ങിയ യുവാവിന് കാസർകോട്ട് സ്വീകരണം നൽകി. കോഴിക്കോട് നിന്നും നേപ്പാൾ വരെയുള്ള ഒറ്റയാൻ സഞ്ചാരത്തിലൂടെ പ്രതിഷേധം അറിയിക്കുകയാണ് അഖിലേഷ് എന്ന യുവാവ്. പ്രധിഷേധം രാഷ്ട്രീയ പാർടികളുടെ ദൗത്യത്തിലപ്പുറം പൗരൻ്റെയും കൂടെ കടമയാണെന്ന സന്ദേശമാണ് അഖിലേഷ് പങ്ക് വെക്കുന്നത്.
ഡെയിലി സൈകിൾ റൈഡേഴ്‌സ് ക്ലബിന്റെ എക്സിക്യൂടീവ് തൗസീഫ് പി ബി, ഇ കെ നായനാർ ആശുപത്രിയിലെ ഡോ. ജാസിർ അലി ചെർക്കള, ചെങ്കള കോപറേറ്റീവ് ബാങ്ക് മാനജർ അനിൽ, കാസർകോട് സഹകരണ ആശുപത്രി മാനജർ പ്രദീപ് എന്നിവരും നാട്ടുകാരും ചേർന്ന് അഖിലേഷിനെ സ്വീകരിച്ചു. അനുമോദന യോഗവും ചേർന്നു.
Keywords: Kasaragod, Kerala, News, Protest, Youth, Petrol Price Hike, Akhilesh, Kasaragod hosted a youth who was protesting separately against the hike in fuel prices.