Join Whatsapp Group. Join now!

പൗരപ്രമുഖൻ തളങ്കരയിലെ അബ്ദുൽ ഹകീം ദുബൈയിൽ നിര്യാതനായി

Abdul Hakeem of Thalangara died in Dubai #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ദുബൈ: (my.kasargodvartha.com 28.04.2021) ഉരു വ്യവസായി തളങ്കരയിലെ അബ്ദുൽ ഹകീം ദുബൈയിൽ (65) നിര്യാതനായി. ഉച്ചയോടെയാണ് മരണപ്പെട്ടത്. രണ്ട് മാസത്തോളമായി ദുബൈ റാശിദിയ്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുടുംബസമേതം ദുബൈയിലായിരുന്നു.
                                                                                
Gulf, Kasaragod, Kerala, News, Obituary, Abdul Hakeem of Thalangara died in Dubai.

ഉരു നിര്‍മാണത്തിലൂടെ തളങ്കരയുടെ പെരുമ അറിയിച്ച കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. മംഗളുറു വിമാനാപകടത്തിൽ മരണപ്പെട്ട, സാമൂഹ്യ സാംസ്‌കാരിക മേഖലകളിൽ നിറഞ്ഞു നിന്നിരുന്ന തളങ്കര ഇബ്രാഹിം ഖലീല്‍ സഹോദരനാണ്.

പരേതനായ തളങ്കര അബ്ദുല്ലക്കുഞ്ഞി - കുഞ്ഞാമിന ദമ്പതികളുടെ മകനാണ്.

ഭാര്യമാര്‍: കല്ലട്ര ജമീല, റസീന, പരേതയായ ഡോ. ഖദീജ. മക്കള്‍: സുഹൈല്‍, നാസിഫ, നീമ, പരേതയായ സുഹാന.

മരുമക്കള്‍: നിസാര്‍, അന്‍വര്‍.

മറ്റു സഹോദരങ്ങള്‍: തളങ്കര മുഹമ്മദ് അശ്‌റഫ്, ഡോ. തളങ്കര നൂറുദ്ദീന്‍, നഫീസത് ബീവി, ഖമറുന്നീസ, സുഹ്‌റ.

Keywords: Gulf, Kasaragod, Kerala, News, Obituary, Abdul Hakeem of Thalangara died in Dubai.
< !- START disable copy paste -->

Post a Comment