● കാലിക്കടവ് ടൗണിനടുത്ത കാങ്കോക്കാരിത്തി കാർത്ത്യായനിയാണ് മരിച്ചത് ● മംഗ്ളൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്
കാലിക്കടവ്: (MyKasargodVartha) കാറിടിച്ചു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാലിക്കടവ് ടൗണിനടുത്ത കാങ്കോക്കാരിത്തി കാർത്ത്യായനി (68) ആണ് മരിച്ചത്.
ആഗസ്റ്റ് 2-ന് രാവിലെ ഏച്ചിക്കുളങ്ങര ശ്രീനാരായണപുരം ക്ഷേത്രത്തിൽ ദർശനം നടത്തി വീട്ടിലേക്ക് മടങ്ങിപ്പോകുന്നതിനിടെ കാലിക്കടവ് ദേശീയപാതയിൽ വെച്ച് അമിതവേഗതയിലെത്തിയ കാർ ഇവരെ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ആദ്യം പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കൂടുതൽ ചികിത്സയ്ക്കായി മംഗ്ളൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
സംസ്കാര ചടങ്ങുകൾ
സിപിഎം ഒത്തുകുന്ന് ബ്രാഞ്ച് അംഗമാണ് മരിച്ച കാർത്ത്യായനി. പരേതനായ പി വി കുഞ്ഞിക്കണ്ണനാണ് ഭർത്താവ്. മക്കൾ: ശ്രീകല (മാവുങ്കാൽ), പരേതനായ ശ്രീജേഷ് (ഡ്രൈവർ). മരുമക്കൾ: പി കെ രാജു (മാവുങ്കാൽ എൽഐസി ഏജന്റ്), നിഷ (ഇളമ്പച്ചി). സഹോദരി: തമ്പായി (കണ്ടങ്കാളി).
വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം സംസ്കാര ചടങ്ങുകൾ നടക്കും.
പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: 68-year-old Karthyayani from Kalikadavu passed away at a Mangaluru hospital while undergoing treatment for injuries sustained after being hit by a car.
#Kalikadavu #KasaragodNews #AccidentDeath #Karthyayani #KeralaNews #MalayalamNews #AparnaNews