കാസര്‍കോട്: (my.kasargodvartha.com 06.03.2021) കേന്ദ്ര ധര്‍മാശുപത്രി എന്നറിയപ്പെടുന്ന എയിംസ് മെഡികല്‍ കോളജ് ജില്ലയില്‍ ഉടന്‍ അനുവദിക്കണമെന്ന് സമന്വയ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കാസര്‍കോടിന്റെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാവാന്‍ എയിംസ് മെഡികല്‍ കോളജ് അത്യാവശ്യമാണ്.
പി എസ് സി, യു പി എസ് സി, ബാങ്കിംഗ്, എല്‍ ഐ സി പൊതുമേഖലയില്‍ 80 ശതമാനം ജോലി സംവരണം ജില്ലാ അടിസ്ഥാനങ്ങളില്‍ ഉണ്ടാകണമെന്ന ആവശ്യവും സംഘടന മുന്നോട്ട് വെച്ചു. സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും വനിതകളുടെ ശാക്തീകരണത്തിനും ആയി സമന്വയ മഹിളാ സംഘ് (യെസ് എം എസ്) രൂപവല്‍ക്കരിച്ചു.
വിവിധ കേന്ദ്രങ്ങളില്‍ മ്യൂസിക്, ഡാന്‍സ് ക്ലാസുകളും ജോബ് ഗൈഡന്‍സ് ക്ലാസുകളും സംഘടിപ്പിക്കും. ഇതിനായി യെസ് എം എസ് അഡ്ഹോക് കമിറ്റി രൂപീകരിച്ചിട്ടുണ്ട്.
ചെയര്‍പേഴ്സണ്‍ ഡോ ശാംഭവി, ജനറല്‍ കണ്‍വീനര്‍ രൂപ വാണി ഭട്ട്, കണ്‍വീനര്‍മാരായി ഫാത്ത്വിമ അബ്ദുല്ലക്കുഞ്ഞി, ഫരീദ സകീര്‍, ഗീത സമാനി, മനോരമ കിണി, ഗ്രേസി ഹൊസങ്കടി, ഭവാനി മുളിയാര്‍, സരോജ ബല്ലാള്‍, ജ്യോതി പി, പി വത്സല, വീണ കുമ്പള, മീനാക്ഷി മീഞ്ച, പുഷ്പ അമെകള, അസ്തിക എരിയ, നാഗമ്മ ഗട്ടി, ഷീന കെ, രേണുക, രേഷ്മ, അപര്‍ണ, അനിത എസ് എന്നിവരാണ് സമന്വയ മഹിളാ സംഘത്തിന്റെ ഭാരവാഹികള്‍.
വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ. കെ എം ഹസൈനാര്‍, ദാമോദരന്‍ മൊഗ്രാല്‍ പുത്തൂര്‍, എന്‍ കരുണാകരന്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, Yes Mahila Sangh urges AIIMS Medical College immediately allowed in Kasargod.
< !- START disable copy paste -->