കാസര്‍കോട്: (my.kasargodvartha.com 23.03.2021) എയിംസ് കാസര്‍കോട്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്‌മ സ്‌കൂടെർ യാത്ര നടത്തി. കാസര്‍കോട് പുതിയ ബസ് സ്റ്റാൻഡ് ഒപ്പുമര ചുവട്ടിൽ നിന്ന് ആരംഭിച്ച യാത്ര കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ സമാപിച്ചു. ഉദുമയിലും പള്ളിക്കരയിലും വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ഒപ്പുമര ചുവട്ടിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് ജില്ലാ പ്രസിഡണ്ട് ഷേര്‍ളി സെബാസ്റ്റ്യന്‍ ബ്ലോക് പഞ്ചായത്തംഗം ജമീല അഹ് മദിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സിസ്റ്റര്‍ ജയാമംഗലത്ത് അധ്യക്ഷത വഹിച്ചു. ഫറീന കോട്ടപ്പുറം, എം പി ജമീല, സുമിത നീലേശ്വരം, സലീന അമ്പലത്തറ, സരിജ, ഷാലിനി കുശാല്‍നഗര്‍, സ്‌നേഹ, മുനീസ അമ്പലത്തറ സംസാരിച്ചു.
മാന്തോപ്പ് മൈതാനിയിൽ എ ഹമീദ് ഹാജി ഉദ്ഘാടനം ചെയ്തു. കെ ജെ സജി, അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, അബ്‌ദുർ റഹ്‌മാൻ, ശ്രീനാഥ് ശശി, മണികണ്ഠൻ, ജയൻ ഉദുമ, റീത്ത സംസാരിച്ചു.
Keywords: Kerala, News, Kasaragod, AIIMS, Women's, Protest, New Bus stand, Scooter Rally, The women's group's scooter trip for Kasargod AIIMS was a new experience.
< !- START disable copy paste -->