Kerala

Gulf

Chalanam

Obituary

Video News

You are here

സഗീര്‍ തൃക്കരിപ്പൂരിന് ജന്മനാടിന്റെ ആദരവ്

വലിയ പറമ്പ: (my.kasargodvartha.com 20.03.2021) നാലര പതിറ്റാണ്ടിലേറെക്കാലം കുവൈതിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച സഗീര്‍ തൃക്കരിപ്പൂരിന് ജന്മനാടായ തൃക്കരിപ്പൂരില്‍ കെ കെ എം എ കാസര്‍കോട് ജില്ലാ, തൃക്കരിപ്പൂര്‍ ഏരിയ കമിറ്റിയും സംയുക്തമായി അനുസ്മരണവും പ്രാര്‍ഥനാ സദസും സംഘടിപ്പിച്ചു. തൃക്കരിപ്പൂര്‍ ഫായിക്ക ഓഡിറ്റോറിയത്തില്‍ നടന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സത്താര്‍ വടക്കുമ്പാട് ഉദ്ഘാടനം ചെയ്തു.

സഗീര്‍ തൃക്കരിപ്പൂര്‍ എന്ന വ്യക്തിയെ നേരില്‍ കാണാനോ സംസാരിക്കാനോ സാധിച്ചിട്ടില്ലെങ്കിലും ആ മഹാ വ്യക്തിത്വത്തെ കേട്ടറിഞ്ഞപ്പോള്‍ പരിചയപ്പെടാനും കൂടുതല്‍ അറിയാനും ശ്രമിക്കാതിരുന്നത് ഒരു വലിയ നഷ്ടമായി തോന്നുന്നു. ഒരു വ്യക്തിയുടെ മരണശേഷവും ഇത്രയും പേര്‍ ഓര്‍മിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നത് അദ്ദേഹം സമൂഹത്തിനുവേണ്ടി ചെയ്ത നന്മകള്‍ കൊണ്ടാണെന്നും സത്താര്‍ വടക്കുമ്പാട് പറഞ്ഞു.

Sageer Trikaripure

ആശിര്‍ അഹ് മദിന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിക്ക് കെ കെ എം കേന്ദ്ര കമിറ്റി ജനറല്‍ സെക്രടറി കെ സി റഫീഖ് സ്വാഗതം പറഞ്ഞു. കെ കെ എം എ ചെയര്‍മാന്‍ എന്‍ എ മുനീര്‍ അധ്യക്ഷത വഹിച്ചു. സഹപ്രവര്‍ത്തകര്‍ക്ക് സഗീര്‍ ഒരു അധ്യാപകനും മോടിവേറ്ററും ആയിരുന്നുവെന്നും സംഘടനകള്‍ പുലര്‍ത്തിവരുന്ന സാധാരണ പ്രവര്‍ത്തനത്തില്‍ നിന്നും മാറി പുതിയ  മേഖലകള്‍ കണ്ടെത്തി പ്രവര്‍ത്തിക്കണമെന്ന്  പറയുകയും പ്രവര്‍ത്തിപ്പിക്കുവാന്‍ മുന്നിട്ടിറങ്ങുന്ന സഗീറിന്റെ ലോ കോസ്റ്റ് കിഡ്‌നി ഡയാലിസ് എന്ന സ്വപ്നം കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സ്ഥാപിക്കാന്‍ നിമിത്തമായി.

സഗീറിന്റെ വിയോഗം കുവൈത് പ്രവാസി ഇന്ത്യക്കാര്‍ക്ക് വിശിഷ്യാ മലയാളികള്‍ക്കും വലിയ നഷ്ടമാണെന്നും, സഗീറിന്റെ ഓര്‍മക്കായി കേരളത്തില്‍ രണ്ടു കോടി രൂപ ചെലവഴിച്ച് കെ കെ എം എ ആസ്ഥാനമന്ദിരവും ഡയാലിസിസ് സെന്റര്‍ കം റിസര്‍ച് സെന്റര്‍ സ്ഥാപിക്കുവാന്‍ വേണ്ടി ഉദ്ദേശിക്കുന്നതായും എന്‍ എ മുനീര്‍ പറഞ്ഞു.

പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വി മുഹമ്മദ് അസ്ലം, സഗീര്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ക്കു ഒരു റോള്‍ മോഡല്‍ ആണ് എന്ന് അനുസ്മരിച്ചു. വൈസ് ചെയര്‍മാന്‍ ഹംസ മുസ്തഫ, വര്‍കിങ് പ്രസിഡന്റ് ഇബ്രാഹിം കുന്നില്‍, പി കെ ഫൈസല്‍ (കെ പി സി സി നിര്‍വാഹക സമിതി അംഗം), മലബാര്‍ വാര്‍ത്ത ചീഫ് എഡിറ്റര്‍ ബഷീര്‍ ആറങ്ങാടി, കുഞ്ഞബ്ദുല്ല അഞ്ചില്ലത്, അഡ്വ. എം ടി പി അബ്ദുല്‍ കരീം (മണ്ഡലം മുസ്ലിം ലീഗ് സെക്രടറി), നജ്‌വ ബഷീര്‍ എന്നിവര്‍ സഗീറിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചു.

തൃക്കരിപ്പൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം രാജഗോപാലന്‍ എം എല്‍ എ, യുഡിഎഫ് സ്ഥാനാര്‍ഥി എം പി ജോസഫ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. അറിഞ്ഞിടത്തോളം അദ്ദേഹത്തിന്റെ ശരീരം മാത്രമേ നമ്മളില്‍ നിന്ന് വിട്ടു പിരിഞ്ഞിട്ടുള്ളൂ. അദ്ദേഹത്തിന്റെ കര്‍മങ്ങള്‍ എന്നും നിലനില്‍ക്കും.

ഒരു സാധാരണ പൊതുപ്രവര്‍ത്തകനെ അനുസ്മരിക്കാന്‍ ഇത്രയും ആളുകള്‍ ഒന്നിച്ചു കൂടിയത് അത്ഭുതപ്പെടുത്തുന്നു. അതാണ് അദ്ദേഹത്തിന്റ മഹത്വമെന്ന് ഇരുവരും അനുസ്മരിച്ചു. ജനപ്രതിനിധികളായ ഫായിസ് ബീരിച്ചേരി, മുനീര്‍ തുരുത്തി എന്നിവരടക്കം രാഷ്ട്രീയ സാമൂഹ്യ വിദ്യാഭ്യാസ മേഖലയിലെ നിരവധി പേര്‍ വേദിയില്‍ സാന്നിധ്യമറിയിച്ചു .

ബീരിച്ചേരി ഖത്വീബ് അബ്ദുല്‍ നാസര്‍ അസ്‌നവി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. സംസ്ഥാന പ്രസിഡന്റ് കെ കെ കുഞ്ഞബ്ദുല്ല, എ ജി അബ്ദുല്ല തൃക്കരിപ്പൂര്‍, ജില്ല സെക്രടറി ദിലീപ് കോട്ടപ്പുറം, ഹനീഫ കൈതക്കാട്, ഹാരിസ് തങ്കയം, അഹ് മദ് എടച്ചാക്കൈ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സ്ത്രീകളടക്കം വലിയ ജനാവലി പരിപാടിയില്‍ പങ്കെടുത്തു. ഹനീഫ പടന്ന നന്ദി പറഞ്ഞു.


Keywords: Kasaragod, Appreciate, News, Sageer Trikaripure, Remembrance, Programme, Inauguration, KKMA.


kvarthakgd1

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Kasargodvartha
kasargodvartha android application

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive