ഉദുമ: (my.kasargodvartha.com 24.03.2021) പപ്പടം നിർമിച്ച് വിൽപന നടത്തി വരുന്നയാളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചെറിയ മാങ്ങാട് പെരിയാരിൽ വാടകയ്ക്ക് താമസിക്കുന്ന ഗുരുവായൂർ സ്വദേശി സുകുമാരൻ (46) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഉദുമ പള്ളത്തിലെ റെയിൽ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. 'ഗുരുവായൂർ' എന്ന പേരിൽ പപ്പടം നിർമിച്ച് വിൽപന നടത്തി വരികയായിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് ആറിന് മരുന്നു വാങ്ങാനായി സ്കൂടെറിൽ പാലക്കുന്നിലേക്ക് പോയതായിരുന്നു. രാത്രി 11 മണി കഴിഞ്ഞിട്ടും താമസ സ്ഥലത്തേക്ക് എത്താത്തതിനാൽ പരിസര വാസികൾ അന്വേഷിച്ചപ്പോഴാണ് സുകുമാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി. ജനറൽ ആശുപത്രിയിൽ പോസ്റ്റ് മോർടത്തിന് ശേഷം മൃതദേഹം ഗുരുവായുരിലേക്ക് കൊണ്ടുപോയി.
Keywords: Kasaragod, Kerala, News, Obituary, pappad maker died hit by train.
No comments: