Join Whatsapp Group. Join now!

മൊഗ്രാൽ മൊഴികൾ പുസ്തക ചർച നടത്തി

Mogral mozhikal book discussion was held#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മൊഗ്രാൽ: (my.kasargodvartha.com 29.03.2021) അബ്ദുല്ല കുഞ്ഞി ഖന്ന രചിച്ച മൊഗ്രാൽ മൊഴികൾ എന്ന പുസ്തകത്തെ കുറിച്ച് എം എസ്‌ മൊഗ്രാൽ സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ചർച സംഘടിപ്പിച്ചു. പൂർണമായും പ്രാദേശിക ഭാഷയിൽ  എഴുതി കാസർകോട് സൗഹൃദ ഐക്യവേദി പ്രസിദ്ധീകരിച്ച കൃതി നാട്ടുഭാഷയിലെ അനർഘ സമ്പത്തുകളായ വാമൊഴി പദങ്ങളുടെ സമാഹരണം കൊണ്ട് സമ്പുഷ്ടമാണ്.

                                                                       

Kasaragod, Kerala, News, Book, Mogral mozhikal book discussion was held.

             

ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ ടി വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഭാഷാ ഗവേഷകൻ നിസാർ പെറുവാഡ് അധ്യക്ഷത വഹിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ്‌ സിദ്ദീഖ് റഹ്‌മാൻ സ്വാഗതം പറഞ്ഞു.  തിരക്കഥാകൃത്ത് അബു തായി മോഡറേറ്റർ ആയിരുന്നു. പുസ്തകത്തിന്റെ പ്രമേയം, ഭാഷ, എഴുത്തുകാരന്റെ വീക്ഷണങ്ങൾ എന്നിവ അടിസ്ഥാനപ്പെടുത്തി നടന്ന ചർചയിൽ കാസർകോട് സാഹിത്യവേദി സെക്രടറി അശ്‌റഫ് അലി ചേരങ്കൈ, കവി എരിയാൽ അബ്ദുല്ല, ശിഹാബ് മാസ്റ്റർ, എം മാഹിൻ മാസ്റ്റർ,  ശഹീൻ അബ്ദുല്ല, മിശാൽ റഹ്‌മാൻ, ഹമീദ് കാവിൽ, സിദ്ദീഖലി മൊഗ്രാൽ, അഡ്വ. എം സി എം അക്ബർ, ജഅഫർ സ്വാദിഖ്‌, സലാം കുന്നിൽ, അശ്‌റഫ്‌ പട്ല, സാലിം ബള്ളൂർ  പങ്കെടുത്തു. ഗ്രന്ഥകർത്താവ് അബ്ദുല്ല കുഞ്ഞി ഖന്ന മറുപടി പ്രസംഗം നടത്തി. ഗ്രന്ഥാലയം സെക്രടറി നുഹ് മാൻ മാസ്റ്റർ നന്ദി പറഞ്ഞു.

Keywords: Kasaragod, Kerala, News, Book, Mogral mozhikal book discussion was held.

< !- START disable copy paste -->

Post a Comment