മുളിയാർ: (my.kasargodvartha.com 10.03.2021) ബോവിക്കാനം ബി എ ആർ ഹയർ സെകൻഡറി സ്‌കൂളിൽ വർഷങ്ങളോളം അധ്യാപകനായിരുന്ന എം കെ കുര്യാക്കോസ് (73) നിര്യാതനായി. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. കോട്ടയം പാല സ്വദേശിയാണെങ്കിലും 42 വർഷമായി മുളിയാറിലാണ് താമസം. പരേതരായ ചാക്കോ കുര്യാക്കോസ് - റോസമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ: ഗ്രേസി. മക്കൾ: ജോമി (അധ്യാപിക, കോട്ടൂർ ഗവ: സ്കൂൾ) മിന്ന (ഫെഡറൽ ബാങ്ക് മാനജർ, ബംഗളൂരു) ലിസ് (അധ്യാപിക ബോവിക്കാനം എയുപി സ്കൂൾ)
മരുമക്കൾ: സുമേഷ് (ഐടി ജീവനക്കാരൻ, ബംഗളൂരു) വിപിൻ (എയർ ഫോഴ്സ് ജീവനക്കാരൻ), പരേതനായ സജീഷ് ടോം പുന്നയിൽ. സംസ്കാരം ബേള ചർച് സെമിത്തേരിയിൽ നടന്നു.
Keywords: Kerala, News, Kasaragod, Top-Headlines, Teacher, Death, Obituary, Muliyar, Bovikanam, MK Kuriakose, a teacher at Bovikanam School for 23 years, has died.
< !- START disable copy paste -->