ബേക്കൽ: (my.kasargodvartha.com 07.03.2021) അംഗൻവാടി കെട്ടിടത്തിന് സ്ഥലം സൗജന്യമായി നൽകി. പള്ളിക്കര പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പരേതനായ അബുബകർ ഹാജി മഠത്തിലിൻ്റെ മകൻ അബു ഹാശിം അദ്ദേഹത്തിൻ്റെ പരേതയായ സഹോദരി ബീഫാത്വിമ (ബീവി) യുടെ പേരിലാണ് പള്ളിക്കര പഞ്ചായത്തിലെ CNo.65 അംഗൻവാടിക്ക് വേണ്ടി അഗസറ ഹൊള സ്കൂളിന് പിറകിൽ 210000 രൂപ കൊടുത്ത് 5.5 സെൻ്റ് സ്ഥലം വാങ്ങിയതിൻ്റെ പ്രമാണം കൈമാറിയത്. ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബുവിനാണ് പ്രമാണം കൈമാറിയത്.
അബൂ ഹാശിം മഠത്തിലിന് ജില്ലാ ഭരണകൂടത്തിൻ്റെ പ്രശംസാപത്രവും ജില്ലാ കളക്ടർ നൽകി. ഡി ടി പി സി /ബി ആർ ഡി സി മനേജർ സുനിൽ കുമാർ, ബേക്കൽ ടൂറിസം ഓർഗനൈസേഷൻ ജനറൽ സെക്രടറി സൈഫുദീൻ കളനാട് എന്നിവർ സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, Land was provided free of cost for Anganwadi Center.
< !- START disable copy paste -->