കോട്ടിക്കുളം: (my.kasargodvartha.com 11.03.2021) ഭിന്നശേഷി മേഖലയിലെ മികച്ച സേവനത്തിനുള്ള 2020 വര്‍ഷത്തെ കേരള സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ച അക്കര ഫൗൻഡേഷന് കിസ്‌വ (കോട്ടിക്കുളം ഇസ്ലാമിക് സോഷ്യല്‍ വെല്‍ഫയര്‍ അസോസിയേഷന്‍) യുടെ ആദരവ്. ഭിന്നശേഷിയുളളവരുടെ ഉന്നമനത്തിന് വേണ്ടി ഒട്ടനവധി പദ്ധതികള്‍ നടപ്പിലാക്കുന്ന നാടിന്റെ അഭിമാന സംരംഭമായ അക്കര ഫൗൻഡേഷനെയാണ് കിസ് വ ആദരിച്ചത്.
ഈ വര്‍ഷത്തെ സംസ്ഥാനത്തെ മികച്ച സ്ഥാപനമായി കേരള സര്‍ക്കാര്‍ തിരഞ്ഞെടുത്ത അക്കര ഫൗൻഡേഷനെ ആഘോഷങ്ങളോ, ആരവങ്ങളോ, പരസ്യങ്ങളോ ഇല്ലാതെ കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഭക്ഷണം, പാര്‍പിടം, ചികിത്സ, വിവാഹ സഹായം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം നടത്തി വരുന്ന കോട്ടിക്കുളം ഇസ്ലാമിക് സോഷ്യല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ (കിസ് വ) പ്രസിഡന്റ് ശാഫി ഹാജി പള്ളിക്കാലിന്റെ നേതൃത്വത്തില്‍ സ്ഥാപനം സന്ദര്‍ശിക്കുകയും അനുമോദനം അര്‍പിക്കുകയും ചെയ്തു.
Keywords: Kerala, News, Kasaragod, Kottikkulam, Akkara Foundation, Felicitated, KISWA, Kiswa honors Akkara Foundation, recipient of Kerala State Award 2020 for outstanding service in the field of disability.
< !- START disable copy paste -->