Join Whatsapp Group. Join now!

സിപിഎം നേതാവ് മാങ്ങാട്ടെ നാരായണന്‍ നായര്‍ നിര്യാതനായി

CPM leader Narayanan Nair of Mangad has passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മാങ്ങാട്: (my.kasargodvartha.com 07.03.2021) മുതിര്‍ന്ന സിപിഎം നേതാവും മാങ്ങാട് ബ്രാഞ്ച് കമിറ്റി അംഗവുമായ മാങ്ങാട് കെട്ടിനുള്ളിലെ മുങ്ങത്ത് നാരായണന്‍ നായര്‍ (91) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 

CPM leader Narayanan Nair of Mangad has passed away


നിരവധി കര്‍ഷക സമരങ്ങളില്‍ പങ്കെടുത്ത നാരായണന്‍ നായര്‍ ഉദുമ പ്രദേശത്ത് സിപിഎം പ്രസ്ഥാനത്തെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. സിപിഎം ഉദുമ ലോകല്‍ കമിറ്റി അംഗവുമായിരുന്നു.

ഭാര്യ: പരേതയായ സുശീലമ്മ. മകള്‍: സുമംഗല. മരുമകന്‍: എം മോഹനന്‍ (എസ്‌ഐ, ക്രൈംബ്രാഞ്ച്, കാസര്‍കോട് യൂണിറ്റ്). 

സഹോദരങ്ങള്‍: പരേതരായ കൃഷ്ണന്‍ നായര്‍, ശങ്കരന്‍ നായര്‍, ശ്രീധരന്‍ നായര്‍, കല്യാണിയമ്മ, മാധവിയമ്മ, കാര്‍ത്യായനിയമ്മ.

 Keywords: Kasaragod, Kerala, News, Obituary, CPM leader Narayanan Nair of Mangad has passed away.

< !- START disable copy paste -->

Post a Comment