ഉദുമ: (my.kasargodvartha.com 02.03.2021) ഉദുമയിലും പരിസര പ്രദേശങ്ങളിലുമായി 37 മരങ്ങള്‍ ഭീഷണിയിലെന്ന് കണ്ടെത്തല്‍. ജീവനാണ് മരം എന്ന മുദ്രാവാക്യവുമായി വിവിധ സന്നദ്ധ സംഘടനകളുടെ കോ ഓര്‍ഡിനേഷന്‍ കമിറ്റി കളനാട് മുതല്‍ ബേക്കല്‍ വരെയുള്ള പൊതു സ്ഥലത്തെ തണല്‍ മരങ്ങളെ കുറിച്ച് നടത്തിയ ജനകീയ കണക്കെടുപ്പിലാണ് വിവരങ്ങളുള്ളത്. ആകെ 773 മരങ്ങളാണുള്ളത്. ഇതില്‍ 37 എണ്ണം ഭീഷണിയിലും 736 എണ്ണം പ്രശ്‌നങ്ങളില്ലാതെ വളരുകയും ചെയ്യുന്നു. 643 മരങ്ങള്‍ നട്ടതും 130 മരങ്ങള്‍ തനിയെ വളര്‍ന്നതുമാണ്.
കണക്കെടുപ്പില്‍ കണ്ടെത്തിയ മരങ്ങള്‍ ഇവയാണ്. അകേഷ്യ 27, അരയാല്‍ 4, അശോകമരം 3, ആല്‍മരം 19, ഇലഞ്ഞി 1, ഈന്ത് 1, ഈന്തപന 2, ഉണ്ട് 2, എരിക്ക് 1, കണിക്കൊന്ന 7, കനി മരുത് 4, കാട്ടുമരം 1, കുയിലാംകോട്ട 3, കുര്‍ കൂട്ടി 31, ചന്ദനമരം 1, ചുകിരി1, ഞാവല്‍ 3, തണല്‍മരം 136, താന്നി 50, തെങ്ങ് 3, തേക്ക് 52, നെല്ലിക്ക 3, പന 1, പ്ലാവ് 15, പാല 14, പുളി 7, പുള്ളി വാക 7, പേരക്ക 1, പൊന്ന കയ്യ 1, ബദാം 36, ബറി 36, ബേട്‌സ് ജെറി 1, മഞ്ചാടി 5, മന്ദാരം 17, മരുത് 46, മള്‍ബറി 1, മഴമരം 47, മഹാഗണി 9, മാരുത് 9, മാവ് 21, മുഗുരി പഴം 5, മുടുമ്പിലാവ് 1, മുള 112, മുള്ള് വേണ്ട 2, മുള്ളാല്‍ 2, മെയ് ഫ്‌ലവര്‍ 16, ലക്ഷ്മി തരു 7, വേങ്ങ 4, വേപ്പ് 21, സീമ കൊന്ന 15 .
ഉമേശ് ഉദുമ, പാറ ഫ്രന്‍ഡ്സ്, പുലരി, ബ്രദേര്‍സ് ക്ലബ് പാലക്കുന്ന്, യുവശക്തി തൃക്കണ്ണാട്, വിക്ടറി പള്ളം, സഖി ഉദയമംഗലം, ഹെല്‍ത് ലൈന്‍, ജെം കാസര്‍കോട് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് കണക്കെടുപ്പ് നടന്നത്.
ജനകീയ കണക്കെടുപ്പിന്റെ രജിസ്റ്ററി ഉദയമംഗലം ഡോ. സ്വാലിഹ് മാതൃകാവനം പരിസരത്ത് ജില്ലാ പരിസ്ഥിതി സമിതി പ്രസിഡന്റ് അഡ്വ. ടി വി രാജേന്ദ്രനില്‍ നിന്ന് ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി ഏറ്റുവാങ്ങി. മാതൃകാ വനസംരക്ഷണത്തിനായി ഡോ .സ്വാലിഹ് മുണ്ടോളിന് ഏര്‍പെടുത്തിയ ഉപഹാരം ഫാറൂഖ് ഖാസിമി, പ്രൊഫ. വി ഗോപിനാഥനില്‍ നിന്ന് ഏറ്റുവാങ്ങി. കെഎം അശ്‌റഫ്, എകെ ഉദയഭാനു, ശ്രീജ പുരുഷോത്തമന്‍, താജുദ്ദീന്‍ പടിഞ്ഞാര്‍, അബ്ദുല്ല കുഞ്ഞി ഉദുമ, ജീസ്ന നാരായണന്‍, കിരണ്‍ ഉദുമ, സുകുമാരന്‍ ഉമേശ് നഗര്‍ സംസാരിച്ചു. മോഹനന്‍ മാങ്ങാട് സ്വാഗതവും വേണുഗോപാലന്‍ പള്ളം നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, News, 773 trees in the vicinity of Uduma; 37 under threat; Interesting count of trees.
< !- START disable copy paste -->