മേല്‍പറമ്പ്: (my.kasargodvartha.com 18.02.2021) ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ പ്രചരണാര്‍ത്ഥം മഹിളാമോര്‍ച ചെമ്മനാട് പഞ്ചായത്ത് കമിറ്റി വിളംബര പദയാത്ര നടത്തി. ഇടുവുങ്കാലില്‍ നിന്ന് ആരംഭിച്ച് മേല്‍പറമ്പില്‍ സമാപിച്ചു. ജാഥാ ക്യാപ്റ്റന്‍ ആശാ വാമനന് പതാക കൈമാറിക്കൊണ്ട് ബി ജെ പി മണ്ഡലം പ്രസിഡന്റ് കെ ടി പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു.
ലതാ ഗംഗാധരന്‍, സൗമ്യ പത്മനാഭന്‍, ഗംഗാ സദാശിവന്‍, രബിത നഞ്ചില്‍, രാജേഷ് കൈന്താര്‍, തമ്പാന്‍ അച്ചേരി, മണികണ്ഠന്‍ ചാത്തങ്കൈ, പുഷ്പ വിജയന്‍, ദാക്ഷായണി മഠത്തില്‍ സംസാരിച്ചു. മഹിളാമോര്‍ച നേതാക്കളായ സുചിത്ര ഹരീഷ്, ധന്യാ ദാസന്‍, സുജാത രാമകൃഷ്ണന്‍, സ്വാതി നാഗേഷ്, ഷൈമ പത്മനാഭന്‍, ശോഭ തായത്തൊടി, രാധിക നാരായണന്‍, ശോഭ കുന്നുമ്മല്‍ ജാഥയ്ക്ക് നേതൃത്വം നല്‍കി.
No comments: