Join Whatsapp Group. Join now!

തൃക്കണ്ണാട് ക്ഷേത്രത്തിൽ ഓലയും കുലയും കൊത്തി; ആറാട്ടിന് മാർച് 3ന് കൊടിയേറും

Thrikannad temple festival will be flagged off on March 3 at 6 p.m#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പാലക്കുന്ന്: (my.kasargodvartha.com 27.02.2021) തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിൽ ഓലയും കുലയും കൊത്തി. ആറാട്ട് ഉത്സവത്തിനു മുന്നോടിയായി കുംഭത്തിലെ പൗർണമി നാളായ ശനിയാഴ്ച രാവിലെ നടന്ന ചടങ്ങിൽ ബന്ധപ്പെട്ടവരും ഏതാനും വിശ്വാസികളും മാത്രം പങ്കെടുത്തു.

Thrikannad temple festival will be flagged off on March 3 at 6 p.m

പരമ്പരാഗതമായി അനുഷ്ഠിച്ചു വരുന്ന ആചാരത്തിന്റെ ഭാഗമായി ഈ ചടങ്ങിന് മണിയാണി സമുദായ കയ്യിൽ വീട് തറവാട്ടുകാർ കുലയും തീയ സമുദായ പാലക്കുന്ന് കഴകത്തിലെ പെരുമുടിത്തറ തറയിലച്ചനായ കലശക്കാരൻ ഓലയും ബാര മഞ്ഞളത്ത് കുറുംബാ കോവിലിൽ നിന്ന് നീറുവേട്ട സമുദായക്കാർ കമ്പകയറും എത്തിച്ചു.

ആറാട്ടിന് മാർച് മൂന്നിന് കൊടിയേറും. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് ജനബാഹുല്യം പരിമിതപ്പെടുത്തിയായിരിക്കും പരിപാടി നടത്തുകയെന്ന് ട്രസ്റ്റി ബോർഡ്‌ ചെയർമാൻ വള്ളിയോടൻ ബാലകൃഷ്ണൻ നായർ അറിയിച്ചു.

Keywords: Kerala, News, Kasargod, Trikkannad, Temple, Festival, Started,Thrikannad temple festival will be flagged off on March 3 at 6 p.m.
< !- START disable copy paste -->

Post a Comment