കാസർകോട്: (my.kasargodvartha.com 19.02.2021) വാഹനാപകടത്തിൽ മരിച്ച എസ്എഫ്ഐ ജില്ലാ സെക്രടറിയേറ്റംഗവും ഡിവൈഎഫ്ഐ കാസർകോട് ബ്ലോക് വൈസ് പ്രസിഡന്റുമായിരുന്ന അഹ്‌മദ് അഫ്‌സലിന്റെ നാലാം ചരമവാർഷിക ദിനം ഓർമകൾ അയവിറക്കി ആചരിച്ചു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച മുൻകാല എസ്എഫ്ഐ ജില്ലാ കമിറ്റി അംഗങ്ങൾക്ക് സ്വീകരണവും ഡൽഹി കർഷക സമരത്തിൽ പങ്കെടുത്ത എസ്എഫ്ഐ പ്രവർത്തകർക്ക് സ്വീകരണവും നൽകി.
എസ്എഫ്ഐ സംസ്ഥാന സെക്രടറി സച്ചിൻദേവ് ഉദ്ഘാടനം ചെയ്തു. അഭിരാം അധ്യക്ഷത വഹിച്ചു. കെ മണികണ്ഠൻ, പി ശിവപ്രസാദ്, വി സൂരജ്, മുഹമ്മദ് ഹനീഫ, ഭജിത്, ഫാത്തിമത് ശംന, ശിൽപ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആൽബിൻ മാത്യു സ്വാഗതം പറഞ്ഞു.

ഡിവൈഎഫ്‌ഐ നുള്ളിപ്പാടിയിൽ സംഘടിപ്പിച്ച അനുസ്‌മരണ പൊതുയോഗം സംസ്ഥാന കമിറ്റി അംഗം കെ സബീഷ് ഉദ്‌ഘാടനം ചെയ്‌തു. ടി ബാലകൃഷ്‌ണൻ അധ്യക്ഷനായി. സജിൽ ബാലുശേരി അനുസ്‌മരണ പ്രഭാഷണം നടത്തി. കെ എ മുഹമ്മദ് ഹനീഫ, പി ശിവപ്രസാദ്, സുനിൽ കടപ്പുറം, കെ ഹരീഷൻ, മുഹമ്മദ് ഹാശിം സംസാരിച്ചു.
Keywords: Kerala, News, Kasaragod, Remembrance, Ahmed Afsal, DYFI, SFI, The fourth anniversary of the death of Ahmad Afzal.