Join Whatsapp Group. Join now!

കോണ്‍ഗ്രസ് കമിറ്റി ബൂത്ത് പ്രസിഡന്റുമാര്‍ക്ക് ഏകദിന ശില്പശാല നടത്തി

The Congress Committee conducted a one-day workshop for booth presidents#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പെരിയ: (my.kasargodvartha.com 14.02.2021) കേരളത്തിലെ തിരഞ്ഞെടുപ്പില്‍ സജീവമാകുന്നതിന് എ ഐ സി സി നടപ്പാക്കുന്ന 'വണ്‍ പേജ് വണ്‍ ഫാമിലി' ശില്പശാല ഉദുമ ബ്ലോക് കോണ്‍ഗ്രസ് കമിറ്റിയുടെ ആഭിമുഖ്യത്തില്‍ പെരിയ എസ് എന്‍  കോളജ് ഓഡിറ്റോറിയത്തില്‍ നടത്തി. തിരഞ്ഞെടുപ്പില്‍ ചെറിയ വോടുകള്‍ക്ക് പരാജയപ്പെട്ട കേരളത്തിലെ 20 നിയോജക മണ്ഡലങ്ങളിലെയും രണ്ട് ബ്ലോക് തലത്തില്‍ രാവിലെയും ഉച്ചയ്ക്കുമായാണ് ശില്പശാല നടത്തിയത്. എ ഐ സി സി സെക്രടറി പി വി മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഉദുമ ബ്ലോക് കോണ്‍ഗ്രസ് പ്രസിഡന്റ് സി രാജന്‍ പെരിയ അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറല്‍ സെക്രടറിമാരായ ബാബുരാജ്, സുധാകരന്‍, ഡി സി സി പ്രസിഡണ്ട് ഹകീം കുന്നില്‍, കെ പി സി സി സെക്രടറിയും നിയോജക മണ്ഡലം ചുമതലയുമുള്ള ഡോ. കെ വി ഫിലോമിന കെ പി സി സി സെക്രടറിമാരായ കെ നീലകണ്ഠന്‍, സി ബാലകൃഷ്ണന്‍, ഡി സി സി ജനറല്‍ സെക്രടറിമാരായ ഗീതാകൃഷ്ണന്‍, ധന്യ സുരേഷ്, പി വി സുരേഷ് യൂത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ്കുമാര്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീകല പുല്ലൂര്‍, സാജിദ് മൗവ്വല്‍, പുല്ലൂര്‍ പെരിയ മണ്ഡലം പ്രസിഡന്റ് ടി രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ശില്പശാല കോര്‍ഡിനേറ്റര്‍ സുകുമാരന്‍ പൂച്ചക്കാട് സ്വാഗതം പറഞ്ഞു. ബ്ലോക് കോണ്‍ഗ്രസ് ജനറല്‍ സെക്രടറി രവീന്ദ്രന്‍ കരിച്ചേരി നന്ദിയും പറഞ്ഞു.

The Congress Committee conducted a one-day workshop for booth presidents

അഡ്വ. ബ്രിജേഷ് കുമാറും, സുധാകരനും ക്ലാസ് കൈകാര്യം ചെയ്തു. ഉദുമ ബ്ലോകിലെ 121 ബൂത് പ്രസിഡന്റ്മാരും, ബി എല്‍ എമാരുമാണ് ശില്‍പശാലയില്‍ പങ്കെടുത്തത്. കാസര്‍കോട് ജില്ലയില്‍ ഉദുമ നിയോജക മണ്ഡലത്തില്‍ മാത്രമാണ് ശില്പശാല നടന്നത്.

ശില്പശാലയുടെ ഭാഗമായി 'നാട്ടുവഴികളിലൂടെ ഗ്രാമവാസം' എന്ന പരിപാടി ഉദുമ ആര്യടുക്കം കോളനിയില്‍ സ്വാതന്ത്ര്യ സമര സേനാനി കെ വി നാരായണന്‍ ഉദ്ഘാടനം ചെയ്തു. പെരിയ ചെക്ക്യാര്‍പ്പ് - മഞ്ഞങ്ങാനം കോളനിയിലും നടന്നു. മുതിര്‍ന്ന വ്യക്തികളെ ആദരിച്ചു.

Keywords: Kerala, News, Kasaragod, The Congress Committee conducted a one-day workshop for booth presidents.

< !- START disable copy paste -->

Post a Comment