ആദൂര്‍: (my.kasargodvartha.com 22.02.2021) എസ് കെ എസ് എസ് എഫ് മുള്ളേരിയ മേഖല സംഘടിപ്പിച്ച ആക്ടിവോ 2021 ക്യാമ്പ് ശ്രദ്ധേയമായി. സംസ്ഥാന വര്‍കിംഗ് സെക്രടറി താജുദ്ദീന്‍ ദാരിമി പടന്ന ഉദ്ഘാടനം ചെയ്തു. സംഘടന, സംഘാടനം എന്ന വിഷയത്തില്‍ സുബൈര്‍ നിസാമി ക്ലാസെടുത്തു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പി എസ് ഇബ്രാഹിം ഫൈസി , എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ജില്ലാ ഓര്‍ഗനൈസിങ് സെക്രടറി ഇബ്രാഹിം അസ്ഹരി, ജില്ലാ ട്രഷറര്‍ ഇസ്മഈല്‍ അസ്ഹരി, എ ബി ബശീര്‍ പള്ളങ്കോട്, അഡ്വ. ഇബ്രാഹിം പള്ളങ്കോട്, അശ് റഫ് ഫൈസി ദേലംപാടി, ത്വയ്യിബ് കാനക്കോട്, അശ് റഫ് ഫൈസി കിന്നിംഗാര്‍ എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു.
ഇബ്രാഹിം നാട്ടക്കല്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് മുത്തു തങ്ങള്‍ ആദൂര്‍ പതാക ഉയര്‍ത്തി. ആദൂര്‍ സിയാറത്തിന് സയ്യിദ് ഹഖീം തങ്ങള്‍ നേതൃത്വം നല്‍കി. ശമീര്‍ വാഫി, ശഫീഖ് ആദൂര്‍, അസീസ് അസ്ഹരി, റഫീഖ് അഡൂര്‍, സുബൈര്‍ പരപ്പ, നൗശാദ് ആദൂര്‍, സാബിത്ത് കളം, റംശീദ്, അസീസ് ഹാജി പടിയത്തടുക്ക, മുഹമ്മദ് പട്ടാങ്, അശ്റഫ്, ആരിഫ് ഇ ആര്‍, സത്താര്‍ ഇ ആര്‍ പ്രസംഗിച്ചു. മേഖല ജനറല്‍ സെക്രടറി ഉസാം പള്ളങ്കോട് സ്വാഗതം പറഞ്ഞു.