ഉക്കിനടുക്ക ടൗണിൽ നടന്ന പരിപാടി അബ്ദുൽ അസീസിന്റെ അധ്യക്ഷതയിൽ സി പി എം സംസ്ഥാന കമ്മറ്റി അംഗം കെ പി സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി പി എം ജില്ലാ കമിറ്റി അംഗം ശങ്കർ റൈ മാസ്റ്റർ, കുമ്പള ഏരിയ കമിറ്റി അംഗങ്ങളായ ഡി സുബുണ്ണ ആൾവ, കെ ജഗനാഥ ഷെട്ടി, ബി ശോഭ, വിനോദ് പെർള, ബദിയടുക്കേ ലോകൽ സെക്രടറി കൃഷ്ണ ബദിയടുക്ക, പഞ്ചായത്ത് മെമ്പർ ജ്യോതി കാര്യാട്, രാമകൃഷ്ണ റൈ, അബ്ദുല്ല ബാളിഗെ, ഡി വൈ എഫ് ഐ ജില്ലാ കമിറ്റി അംഗം സചിത റൈ, ബ്ലോക് സെക്രടറി നാസറുദ്ദീൻ, ട്രഷറർ പി രഞ്ജിത്ത് തുടങ്ങിയവർ സംബന്ധിച്ചു. സംഘാടക സമിതി ചെയർമാൻ അബ്ദുല്ല ഉക്കിനടുക്ക സ്വാഗതം പറഞ്ഞു.
Keywords: Kerala, News, Kasaragod, DYFI, Ukkinadukka, Welcome, Meeting, Reception was given to the people's representatives under the leadership of the DYFI Ukkinadukka Unit.