പാലക്കുന്ന്: (my.kasargodvartha.com 08.02.2021) പൂരക്കളി അകാഡമിയുടെ 2018-19 വര്‍ഷത്തെ ഗുരുപൂജ പുരസ്‌കാര ജേതാവ് പിവി കുഞ്ഞിക്കോരന്‍ പണിക്കരെ പള്ളം വിക്ടറി ക്ലബ് ആദരിച്ചു. 2019-20 വര്‍ഷത്തെ സംസ്ഥാന ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപില്‍ ജില്ല ടീമിനെ നയിച്ച സായി ശരതിനെ യോഗം അനുമോദിച്ചു.
പ്രസിഡന്റ് ടി അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. വിവി കുഞ്ഞിക്കണ്ണന്‍, അച്യുതന്‍ പള്ളം മുഖ്യാഥിതികളായിരുന്നു. പള്ളം നാരായണന്‍, മുരളി പള്ളം, ടിവി വേണുഗോപാലന്‍, രാഹുല്‍ ആര്‍ കൃഷ്ണന്‍, പ്രണവ് പ്രഭാകരന്‍, ടിസി സുകുമാരന്‍, കുഞ്ഞിരാമന്‍ പാക്യര, രാമകൃഷ്ണന്‍ പള്ളം, കണ്ണന്‍ പള്ളം, പിവി ലക്ഷ്മി സംസാരിച്ചു.
Keywords: Kerala, Kasaragod, News, Pallam Victory Club pays tribute to Kunjikoran Panicker and Sai Sarath