പുത്തിഗെ: (my.kasargodvartha.com 09.02.2021) എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രടറിയായി തെരെഞ്ഞെടുക്കപ്പെട്ട സി എന്‍ ജഅ്ഫറിന് മുഹിമ്മാതില്‍ സ്വീകരണം നല്‍കി. ഫാസിസത്തെ പ്രതിരോധിക്കേണ്ടത് ധൈഷണിക ഉണര്‍ച്ച കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.
ജനറല്‍ സെക്രടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത് ജില്ലാ സെക്രടറി സുലൈമാന്‍ കരിവെള്ളൂര്‍ അനുമോദന പ്രഭാഷണം നടത്തി. വൈ എം അബ്ദുര്‍റഹ്മാന്‍ അഹ്സനി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, അബൂബകര്‍ കാമില്‍ സഖാഫി, ഫത്താഹ് സഅദി പ്രസംഗിച്ചു.
ജഅ്ഫറിനുള്ള ഉപഹാരം സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളും സംസ്ഥാന സെക്രടറിയേറ്റ് അംഗമായി തെരഞ്ഞെടുത്ത മുഹിമ്മാത് അകാഡമിക് സെക്രടറി സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ക്കുള്ള ഉപഹാരം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയും നല്‍കി.
Keywords: Kerala, Kasaragod, News, Muhimmat welcomes CN Jaffer, who has been elected as State General Secretary of SSF
< !- START disable copy paste -->