Join Whatsapp Group. Join now!

തൃക്കണ്ണാട്ടെ പി ദേവി ടീചർ നിര്യാതയായി

Mother of DCC General Secretary VR Vidyasagar P Devi teacher passes away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തൃക്കണ്ണാട്: (my.kasargodvartha.com 01.02.2021) ധീവരസഭ സംസ്ഥാന വൈസ് പ്രസിഡണ്ടും പഴയ കാല അധ്യാപക നേതാവുമായിരുന്ന പരേതനായ കോട്ടിക്കുളത്തെ വി രാമൻ മാസ്റ്ററുടെ ഭാര്യയായ കോട്ടിക്കുളം ഗവ. യു പി സ്കൂളിൽ നിന്നും അധ്യാപികയായി വിരമിച്ച പി ദേവി ടീചർ (95) നിര്യാതയായി. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
 
ഡിസിസി ജനറല്‍ സെക്രടറിയും മത്സ്യതൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രടറിയുമായ വിദ്യാസാഗര്‍ മകനാണ്. മറ്റുമക്കൾ: വി ആർ ശിവദാസ് (ദുബൈ), സുരേന്ദ്രനാഥ് (റിട്ട. ഗൾഫ്), ശശികല ദേവി, പരേതരായ മനോഹരൻ, രാജാറാം മോഹൻ റായ്.

Mother of DCC General Secretary VR Vidyasagar P Devi teacher passes away

മരുമക്കൾ: അരുന്തതി, രാജലക്ഷ്മി, സവിത, ഷേർളി, പരേതരായ രേണുക, വി വി ഉല്ലാസ്. സഹോദരങ്ങൾ: പരേതരായ പി വി മാധവി കീഴൂർ, സുനന്ദ ബാംഗ്ലൂർ. സംസ്ക്കാരം സമുദായ ശ്മശാനത്തിൽ നടക്കും.

Keywords: Kerala, News, Kasaragod, Trikkanad, Death, Mother, Obituary,  Mother of DCC General Secretary VR Vidyasagar P Devi teacher passes away.

Post a Comment