Join Whatsapp Group. Join now!

നവ്യാനുഭവമായി കാസർകോട് - സൗദി കൂട്ടായ്മയുടെ കലാസംഗമം

Kasargod - Saudi Fellowship Art Meeting as a New Experience#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 19.02.2021) കെ എൽ 14 സൗദി അറേബ്യ വാട്സ്ആപ് ഗ്രൂപ് സംഘടിപ്പിച്ച കലാ കായിക മത്സരങ്ങൾ നവ്യാനുഭവമായി. സൗദി അറേബ്യയയിൽ നിന്നും അവധിക്ക് വന്നവരും പ്രവാസം മതിയാക്കി വന്നവരും ചേർന്ന് രൂപം കൊടുത്ത കാസർകോട്ടുകാരുടെ കൂട്ടായ്മ ആണിത്.

നെല്ലിക്കട്ട ബേർക സോകർ വേൾഡ് ടർഫിൽ ആയിരുന്നു മത്സരങ്ങൾ. മെമ്പർമാരിൽ നിന്നുള്ള എട്ട് ടീമുകൾ തമ്മിൽ മാറ്റുരച്ച സെവൻസ് അൺഡർ ആം ക്രികെറ്റ്, ഫൈവ്സ് ഫുട്ബോൾ, ക്വിസ് പ്രോഗ്രാം, പാട്ട്, ഡാൻസ്, എൻട്രി കൂപൺ ലകി ഡ്രോ, മെഗാ ലകി ഡ്രോ തുടങ്ങിയ വിവിധ മത്സരങ്ങൾ സംഗമത്തിൽ അരങ്ങേറി. ഫുട്ബോളിൽ ടീം സൗദി പുള്ളോയും ക്രികെറ്റിൽ ടീം മഖ്‌ദൂമും ജേതാക്കളായി. മികച്ച കളിക്കാരായി അബ്ദുൽ സലാം ചെങ്കളയും ശഫീഖ് തളങ്കരയും തെരെഞ്ഞെടുക്കപ്പെട്ടു.

Kasargod - Saudi Fellowship Art Meeting as a New Experience

ഹരിസ് ചെടേക്കാൽ, ഹാരിസ് ഖത്വർ, മുനീർ എം എ, ആരിഫ് പടിഞ്ഞാർ, ശാഫി നായന്മാർമൂല, ഖലീൽ സി എൽ, അശ്‌റഫ് പട്ള, മുഹമ്മദ് പടിഞ്ഞാർ, നസീർ സി എൽ, നവാസ് ലൻഡൻ, ഹാശിം പട്ള, ലത്വീഫ് തവക്കൽ, ഖാദർ ബ്ലൈസ്, അൻവർ ചോക്ലേറ്റ്, ഹാരിസ് കരോടി, മഅ`റൂഫ്‌ മേനം, ഫൈസൽ ചെർക്കള, നാസിർ ചെറാൽ സംബന്ധിച്ചു.

Keywords: Kerala, Kasaragod, News, Saudi, Kalasangamam, Cricket, Kasargod - Saudi Fellowship Art Meeting as a New Experience.


Post a Comment