Join Whatsapp Group. Join now!

പുത്തൻ ശേഖരങ്ങളുടെ കലവറയുമായി കാസർകോട് ദേരസിറ്റിയിൽ ഇൻസ്റ്റാ ഫാൻസി പ്രവർത്തനമാരംഭിച്ചു

Insta Fancy has launched in Kasargod Dera City#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 09.02.2021) മികച്ച ശേഖരങ്ങളുമായി ഇൻസ്റ്റാ ഫാൻസി പ്രവർത്തനമാരംഭിച്ചു. ഉദ്ഘാടനം മുനിസിപൽ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ അബ്ബാസ്‌ ബീഗം നിർവഹിച്ചു. ഫാൻസി ഇനങ്ങൾ, ഇമിറ്റേഷൻ ജ്വലറി, കോസ്മെറ്റിക്സ് മുതലായ ഉൽപന്നങ്ങളുടെ മൊത്ത വിതരണ സ്ഥാപനമാണ് ഇത്. ദേരാസിറ്റി റെസിഡൻസ് ബിൽഡിംഗിൽ ഒന്നാം നിലയിൽ 37-ാം നമ്പർ മുറിയിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. നവീനമായ ഉൽപന്നങ്ങൾ വിലക്കുറവിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഡയറക്ടർ എസ് അബൂബകർ പട്ല പറഞ്ഞു


ചടങ്ങിൽ ബശീർ എഞ്ചിനിയർ, ഡോ. അഹ്‌മദ്‌ സാഹിർ, കാസർകോട് വാർത്ത എഡിറ്റർ അബ്ദുൽ മുജീബ്, എം എ മജീദ്, സ്വാദിഖ് ശമ്മ, ഇസ്ഹാഖ്, ഫഹീമ (ആർകിടെക്ട്), ഹമീദ് കാവിൽ, റിയാസ്, അർശാദ് സി എച്ച്, കെ എം സഈദ്, ബശീർ പട്ല, അസ്ലം പട്ല, ഫൗസിയ, ഡോ. ലിബാന, ഡോ. നജ്മ സംബന്ധിച്ചു.

Keywords: Kerala, News, Kasaragod, Inauguration, Deira City, Fancy, Insta Fancy has launched in Kasargod Dera City.


Post a Comment