Join Whatsapp Group. Join now!

പെട്രോള്‍ - പാചക വാതക വില വര്‍ധനവിന് എതിരെ ഐ എന്‍ എല്‍ അടുപ്പ് കൂട്ടി സമരം നടത്തി

INL rallies against petrol and cooking gas price hike#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാഞ്ഞങ്ങാട്: (my.kasargodvartha.com 28.02.2021) പെട്രോള്‍ - പാചക വാതക വില വര്‍ധനവില്‍ പ്രതിഷേധിച്ച് ഐ എന്‍ എല്‍ കാഞ്ഞങ്ങാട് മണ്ഡലത്തിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ടൗണില്‍ അടുപ്പ് കൂട്ടി സമരവും, പ്രതിഷേധ മാര്‍ചും സംഘടിപ്പിച്ചു. പുതിയ കോട്ട പള്ളിപരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച് കാഞ്ഞങ്ങാട് നഗരം ചുറ്റി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് അവസാനിച്ചു.                                                                      

Kanhangad, Kerala, Kasaragod, News, INL rallies against petrol and cooking gas price hike.

തുടര്‍ന്ന് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് അടുപ്പ് കൂട്ടി പ്രതിഷേധിച്ചു. കന്ദ്ര സര്‍കാര്‍ രാജ്യത്തെ കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് തീറെഴുതി കൊടുക്കാന്‍ ശ്രമിക്കുകയാണെന്നും, അതുകൊണ്ട് തന്നെ കേന്ദ്ര സര്‍കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പ്രതിഷേധത്തില്‍ പങ്കെടുക്കണമെന്നും ഐ എന്‍ എല്‍ ആഹ്വാനം ചെയ്തു.

പ്രതിഷേധം ഐ എന്‍ എല്‍ സംസ്ഥാന സെക്രടറി എം എ ലത്വീഫ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രടറി റിയാസ് അമലടുക്കം മുഖ്യ പ്രഭാഷണം നടത്തി. മുന്‍ വൈസ് ചെയര്‍മാന്‍ എല്‍ സുലൈഖ, മുനിസിപല്‍ കൗണ്‍സിലര്‍ ഫൗസിയ ശരീഫ്, കുഞ്ഞി മൊയ്ദീന്‍ ഹാജി മുട്ടുംതല എന്നിവര്‍ പ്രസംഗിച്ചു. 

ഐ എന്‍ എല്‍ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് മാട്ടുമ്മല്‍ ഹസന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രടറി ടി മുത്വലിബ് കൂളിയങ്കാല്‍ സ്വാഗതവും, എം എ ശഫീഖ് നന്ദിയും പറഞ്ഞു.

Keywords: Kanhangad, Kerala, Kasaragod, News, INL rallies against petrol and cooking gas price hike.

< !- START disable copy paste -->

Post a Comment