സര്‍കാര്‍ അറിയിപ്പുകള്‍ - 09/02/2021
യുവജന ക്ഷേമ അദാലത്ത് 10 ന്
കാസര്‍കോട്: (my.kasargodvartha.com 09.02.2021) കേരള സംസ്ഥാന യുവജന കമീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന്റെ അധ്യക്ഷതയില്‍ ഫെബ്രുവരി 10 ന് രാവിലെ 11 മണി മുതല്‍ കാസര്‍കോട് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് അദാലത്ത് നടത്തുന്നു. 18 വയസ്സിനും 40 വയസ്സിനും മദ്ധ്യേയുള്ളവര്‍ക്ക് പരാതികള്‍ കമീഷന്‍ മുമ്പാകെ സമര്‍പ്പിക്കാവുന്നതാണ്.
വനിതാ കമ്മിഷന്‍ മെഗാ അദാലത്ത് 11 ന്
കേരള വനിതാ കമീഷന്റെ ജില്ലയിലെ മെഗാ അദാലത്ത് 11-ന് രാവിലെ 10.30 മുതല്‍ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും അദാലത്ത് നടത്തുക. പരാതിക്കാരെയും എതിര്‍കക്ഷികളെയും മാത്രമേ അദാലത്ത് നടക്കുന്ന ഹാളില്‍ പ്രവേശിപ്പിക്കുകയുള്ളൂ. കുട്ടികളെയും പ്രത്യേകിച്ച്, പത്ത് വയസ്സിനു താഴെയുള്ളവര്‍, മുതിര്‍ന്ന പൗരന്‍മാര്‍, രോഗമുള്ളവര്‍ എന്നിവരെ കൂടെക്കൊണ്ടുവരുന്നത് കഴിയുന്നതും ഒഴിവാക്കണം. അദാലത്തിനെത്തുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.
ഗസ്റ്റ് ഫാകല്‍റ്റി ഒഴിവ്
കേരള കേന്ദ്ര സര്‍വകലാശാലയിലെ കന്നഡ വകുപ്പില്‍ ഗസ്റ്റ് ഫാകല്‍റ്റി ഒഴിവിലേക്കുള്ള വാക്-ഇന്‍ ഇന്റര്‍വ്യൂ ഈ മാസം 24ന് രാവിലെ 10.30ന് നടക്കും. മൂന്ന് ഒഴിവുകളാണ് ഉള്ളത്. രാവിലെ 10ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം മതിയായ രേഖകള്‍ സഹിതം ഹാജരാകേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു ലെക്ചറിന് 1000 രൂപ നിരക്കില്‍ പ്രതിമാസം പരമാവധി 30,000 രൂപ പ്രതിഫലം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് www.cukerala.ac.in സന്ദര്‍ശിക്കുക.
Keywords: Kasaragod, Kerala, News, Government Notices
< !- START disable copy paste -->